Currency

പ്രവാസി മലയാളി കുരുന്നുകൾ അണിനിരക്കുന്ന ‘പൈതൽ’ പ്രകാശനം നവംബർ 14 ന്

സ്വന്തം ലേഖകൻFriday, November 11, 2016 8:47 pm
Play

കുവൈറ്റ്: വിദേശ മലയാളി കുരുന്നുകൾ ഉൾപ്പെടെ 23 ബാലികമാർ അണിനിരക്കുന്ന ക്രിസ്തീയ ഭക്തിഗാന ആൽബം ‘പൈതൽ’ ശിശുദിനത്തിൽ പുറത്തിറങ്ങും. കേരളത്തിലും വിദേശത്തുമുള്ള ഇത്രയധികം കുരുന്നുകളെ ഒന്നിച്ചണിനിരത്തി കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഗീത ആൽബം പുറത്തിറങ്ങുന്നത്. ജിനോ കുന്നുംപുറമാണ് വിദേശ മലയാളി കുട്ടികളെക്കൂടി ഉൾപ്പെടുത്തി ‘പൈതൽ’ പൈതൽ ‘ ആൽബം ഒരുക്കിയിരിക്കുന്നത്. ജിനോയുടെ  നൂറ്റിരണ്ടാമതു സംഗീത ആൽബമാണിത്.

തൊടുപുഴയിലെ മദർ ആൻഡ് ചൈൽഡ് ഓർഫനേജിൽ നവംബർ 14 വൈകുന്നേരം 5 നു നടക്കുന്ന ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകൻ എം ജയചന്ദ്രനും, പി ജെ ജോസഫ് എം എൽ എയും ചേർന്ന് ആൽബത്തിന്റെ പ്രകാശനം നിർവഹിക്കും.

വിദേശത്തു വസിക്കുന്ന മലയാളി കുരുന്നുകൾ മലയാള വരികൾ വളരെ വ്യക്തതയോടെയും ശ്രുതിമധുരമായും പാടുന്നത് ‘പൈതൽ’  ആൽബത്തെ തികച്ചും ശ്രെദ്ധേയമാക്കുന്നു. 11 അതിമനോഹര ഗാനങ്ങളാണ് ആൽബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുതിർന്നവർക്കും കുട്ടികൾക്കും ഭക്തിസാന്ദ്രമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ഗാനങ്ങളുടെ രചന മനോജ് ഇലവുങ്കൽ, ലിജോഷ് വേഴപ്പിള്ളി, ഫാ. മൈക്കിൾ പനച്ചിക്കൽ, സണ്ണി പന്നിയാർകുറ്റി എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. നെൽസൺ പീറ്ററാണ് ആൽബത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്.

അന്നക്കുട്ടി (ഷാർജ), അശ്വതി നായർ (ദുബായ്), ബെനിറ്റ് മറിയ ബോബ് (യു. എസ്. എ), ജാനറ്റ് ചെത്തിപ്പുഴ (സ്വിറ്റ്സർലൻഡ്), ഇസബെല്ലാ ലിസ ജോർജ് (ബാംഗ്ലൂർ), നേദ്യ ബിനു (മസ്കറ്റ്), റോസ് ടിന്റോ (മസ്കറ്റ്),  നിഥി സജേഷ് (അയർലണ്ട്), റ്റിൻസ ബിജു (കുവൈറ്റ്), റ്റിയ റോസ് തോമസ് (കുവൈറ്റ്) എന്നിവരാണ് ‘പൈതൽ’  ആൽബത്തിൽ പാടുന്ന പ്രവാസി മലയാളി കുരുന്നുകൾ. ഇവരോടൊപ്പം കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ശ്രെയ ജയദീപ്, ആര്യനന്ദ ബാബു, അന്ന റോസ് ആന്റണി, ആൻലിയാ ആൻസ്മിത്, ആവണി പി ഹരീഷ്, ഡയോണ മാത്യു, ജെന്നിഫർ ആലിസ്, നിയ പതിയാല, സീയോൻ ജിനോ, നിയ ഷാജു, സഞ്ജന സാജൻ, ശ്രെയ അന്ന ജോസഫ്, സിക്ക വിജയൻ എന്നിവരും ആൽബത്തിലെ അവിസ്മരണീയ ഗാനങ്ങളിൽ അണിനിരക്കുന്നു. 

ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദ്ധരും സംവിധാനങ്ങളുമാണ് ‘പൈതൽ’  ആൽബത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നതെന്നും ഒരു വർഷം നീണ്ടുനിന്ന പ്രവർത്തനങ്ങളിലൂടെയാണ് ആൽബം യാഥാർഥ്യമാകുന്നതെന്നും നിർമ്മാതാവ് ജിനോ കുന്നുംപുറം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x