തലസ്ഥാനമായ മനാമയിൽ കോപ്റ്റിക് ഓർത്തഡോസ് പള്ളി നിർമ്മിക്കുന്നതിനാണ് രാജാവ് അനുമതി നൽകിയത്. 2013 ൽ അനുമതി നൽകി മനാമയിൽ സ്ഥാപിതമായ കത്തോലിക്കാ കത്തീഡ്രൽ പള്ളിയാണ് രാജ്യത്തെ ആദ്യ ക്രിസ്ത്യൻ ദേവാലയം.
ബഹ്‌റൈൻ: രാജ്യത്ത് രണ്ടാമതൊരു ക്രിസ്ത്യൻ ദേവാലയത്തിനുകൂടി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഹാലിഫാ അനുമതി നൽകി. തലസ്ഥാനമായ മനാമയിൽ കോപ്റ്റിക് ഓർത്തഡോസ് പള്ളി നിർമ്മിക്കുന്നതിനാണ് രാജാവ് അനുമതി നൽകിയത്. 2013 ൽ അനുമതി നൽകി മനാമയിൽ സ്ഥാപിതമായ കത്തോലിക്കാ കത്തീഡ്രൽ പള്ളിയാണ് രാജ്യത്തെ ആദ്യ ക്രിസ്ത്യൻ ദേവാലയം.
ബഹ്‌റൈനിലും അയൽ രാജ്യമായ സൗദിഅറേബ്യയിലുമുള്ള ആയിരത്തിഅഞ്ഞൂറോളം വരുന്ന കോപ്റ്റിക് ഓർത്തഡോസ് വിശ്വാസികൾക്കായിട്ടാണ് മനാമയിൽ പുതിയ ക്രിസ്ത്യൻ ദേവാലയം ഉയരുന്നത്. ബഹ്‌റൈനിൽ വസിക്കുന്നവരിൽ 9 ശതമാനം ക്രിസ്ത്യൻ വിശ്വാസികളാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
മതേത ര രാജ്യ മാ യ ഇന്ത്യാ യിൽ കിട്ടാത്ത ഫ്രീഡം ഇവിടെ ക്രിസ്ത്യൻ വിഭാഗതിന്നു നൽകുന്ന ബഹുമാനപെട്ട രാജാവിനും ഭരണകൂടത്തിനും ഒരായിരം നന്ദി
“മതേത ര രാജ്യ മാ യ ഇന്ത്യാ യിൽ കിട്ടാത്ത ഫ്രീഡം…”
സഹോദരാ അതൊന്നു വിശദമാക്കാമോ ? അതെന്തൊരു ഫ്രീഡം ആണെന്ന്? ഇന്ത്യയിലെ ഒരു ഠ വട്ട സ്ഥലത്തു പോലും 2/3 പള്ളികളും 5/6 കപ്പേളകളും വിവിധ സഭകളുടേതായിട്ടുണ്ട് … സർക്കാരിന്റെ അനുമതി വേണമെന്ന് തോന്നുന്നില്ല …ആകെ മൊത്തം എത്രയെന്നു ദൈവത്തിനു മാത്രം അറിയാം … ആ സ്ഥാനത്താണ് രണ്ടു ദേവാലയങ്ങളുടെ കണക്കും പറഞ്ഞു വന്നിരിക്കുന്നത് ! ഇതാണോ താങ്കൾ ഉദ്ദേശിച്ച “ഫ്രീഡം” – വെറും “രണ്ടിന്” മാത്രമുള്ള ഫ്രീഡം?
There are 4 churches already there in Bahrain.
1. Secret heart Catholic Church, Manama.
2. National evangelical church, Manama.
3. St. Christopher Church, Salmaniya.
4. St. Mary’s Orthodox Church, Salmaniya.
And also new premises is awarded to Catholic community and Coptic Orthodox Church and Bahrain Marthoma Parish at Awali.
ബഹ്‌റൈൻ ഭരണകൂടം അനുവദിച്ചു നൽകിയ സ്ഥലത്തു സ്ഥാപിച്ചിരിക്കുന്ന ഒരു ക്രിസ്ത്യൻ പള്ളിയെ നിലവിലുള്ളൂ.
വിവിധ ക്രിസ്ത്യൻ സമൂഹങ്ങൾ അവരുടെ സ്വന്തം ചെലവിൽ വാടക കെട്ടിടങ്ങളിലാണ് എവിടെ പള്ളികൾ സ്ഥാപിച്ചു പ്രാർത്ഥനകൾ നടത്തിവരുന്നത്. ഒരു മുസ്ലിം രാജ്യത്തു മറ്റൊരു മതത്തിനു ആരാധന നടത്തുവാൻ സ്ഥലം നൽകുന്നത് ആദരണീയം തന്നെ. ബഹ്‌റൈൻ രാജാവിന്റെ നല്ല മാതൃക തീവ്ര മുസ്ലിം രാജ്യങ്ങളും അനുകരിക്കുമെന്നു കരുതാം.