ബ്രിസ്‌ബേൻ മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം tonio@garshom.com
അഡലൈഡ് : മറവിരോഗം ബാധിച്ച് കിടപ്പിലായ വൃദ്ധനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നത് ഓസ്‌ട്രേലിയയിൽ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സൗത്ത് ഓസ്‌ട്രേലിയയിലെ മിറ്റ്ചാം റെസിഡെന്‍ഷ്യല്‍ കെയര്‍ ഫസിലിറ്റിയില്‍ ഒരു വയോധികനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് മാധ്യമങ്ങളില്‍ ഇപ്പോൾ ചർച്ചാവിഷയം. വയോധികര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.
മറവിരോഗം ബാധിച്ച് നടക്കാനോ സംസാരിക്കാനോ സാധിക്കാത്ത ക്ലാരന്‍സ് ഹൗസ്ലറി (89) നെയാണ് പരിചരിക്കാന്‍ നിയുക്തയായിരിക്കുന്ന നഴ്‌സിംഗ് ഹോമിലെ ജീവനക്കാരിയാണ് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുന്നത്. തന്റെ പിതാവിനെ നഴ്‌സിംഗ് ഹോമില്‍ പീഡിപ്പിക്കുന്നതായി സംശയം തോന്നിയ മകള്‍ അദ്ദേഹത്തിന്റെ മുറിയില്‍ സ്ഥാപിച്ച രഹസ്യ കാമറയാണ് ഈ ദൃശ്യങ്ങള്‍ പുറം ലോകത്തെത്തിച്ചത്. ഹൗസ്ലറിനെ ശുശ്രൂഷിക്കാന്‍ നിയുക്തയായിരിക്കുന്ന കോറി ലൈല്‍ ലൂക്കാസാണ് ഈ ഹീനകൃത്യത്തിന് മുതിരുന്നത്. ശിശു പരിപാലന കേന്ദ്രങ്ങളില്‍ ഇതിനകം കാമറകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.
നഴ്‌സിംഗ് ഹോമുകളില്‍ വയോധികരെ പീഡിപ്പിക്കുന്നത് തടയാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗത്ത് ഓസ്‌ട്രേലിയയിലെ കൗണ്‍സില്‍ ഓണ്‍ ദി ഏജിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ജെയ്ന്‍ മുസ്സാറെഡ് പറഞ്ഞു. വൃദ്ധ സദനങ്ങളിലെ സ്വകാര്യ മുറികളില്‍ കാമറകള്‍ ഘടിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വൃദ്ധസദനങ്ങളില്‍ കാമറകള്‍ അനുവദിക്കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് സ്റ്റീവന്‍ മാര്‍ഷലും ആവശ്യപ്പെട്ടു. എന്നാൽ നഴ്‌സിംഗ് ഹോമുകളില്‍ നിസ്വാര്‍ഥമായി ജോലി ചെയ്യുന്ന 99 ശതമാനം നഴ്‌സുമാരുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ് കാമറകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശമെന്ന് ഏയ്ജ്ഡ് കെയര്‍ ഇന്‍ഡസ്ട്രി അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് പോള്‍ കാര്‍ബെറി പറഞ്ഞു. വളരെക്കുറച്ച് ജീവനക്കാരെക്കുറിച്ച് ആരോപണങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ബഹുഭൂരിപക്ഷവും ആത്മാര്‍ഥമായാണ് ജോലിചെയ്യുന്നതെന്ന് അവർ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
ബ്രിസ്‌ബേൻ മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം tonio@garshom.com
My God, that poor man…
വൃദ്ധജനങ്ങളോട് എല്ലായിടത്തും ഒരേ നിലപാടുകളാണ്. കഷ്ടം
എല്ലാവരും അങ്ങനെ എന്ന് കരുതരുത്. ഇത്തരം വൃദ്ധ sadhanangalil എത്രയോ വൃദ്ധജനങ്ങൾ സന്തോഷത്തോടെ കഴിയുന്നു.
കിടപ്പായാൽ മരണം തന്നെയാണ് നല്ലത്. അത് കേരളത്തിലായാലും, ലോകത്തെവിടെ ആയിരുന്നാലും.
സായിപ്പിനൊന്നും നഴ്സിംഗ് പണി പറഞ്ഞിട്ടില്ല. രോഗിയെ സഹാനുഭൂതിയോടെ നോക്കുവാൻ മലയാളി കഴിഞ്ഞിട്ടേ ഉള്ളൂ.
ചീത്തയാളുകൾ എല്ലായിടത്തും ഉണ്ട്, നന്നായി നഴ്സിംഗ് ജോലി ചെയ്യുന്ന നഴ്സുമാർക്കുകൂടി ചീത്തപ്പേരുണ്ടാക്കുന്ന ചിലരുണ്ടാകും