ജുബൈല്‍: ചെറിയ പെരുന്നാൾ ദിവസം കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ കൊടുവള്ളി സ്വദേശി സമീറിന്റെ കൊലയാളികളായ അഞ്ചു പേർ കുറ്റം സമ്മതിച്ചു. രണ്ടു മലയാളികളും മൂന്നു സൗദികളുമാണ് ഈ സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ ഉള്ളത്.തട്ടികൊണ്ട് പോയ ശേഷം മോചന ദ്രവ്യമായി വൻതുക തട്ടുന്ന സംഘമാണ് കൊലക്കു പിന്നിലുള്ളത്. പിടിയിലായ മലയാളികൾ ഈ സംഘത്തെ സഹായിക്കുന്നവരാണ് . തുടക്കത്തി ആളുമാറിയുള്ള കൊലപാതകം എന്ന നിലയിലായിരുന്നു അന്വേഷണം.
ഖോബാര്‍ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചാരായ വില്‍പന സംഘത്തിലൊരാളായിരുന്നു കൊല്ലപ്പെട്ട സമീര്‍. പെരുന്നാളിന്‍െറ തലേദിവസം കുസ്റ്റഡിയിലുള്ള മലയാളികള്‍ മദ്യവില്‍പന നടത്തുന്ന മലയാളിയായ നൗഷാദിനോട് അഞ്ച് പെട്ടി മദ്യം ആവശ്യപ്പെട്ടു. സമീര്‍ സുഹൃത്തും കൂടിയാണ് മദ്യം എത്തിക്കുവാൻ പുറപ്പെട്ടത്. മദ്യവുമായി ഇവര്‍ വരുന്നുണ്ടെന്ന് വിവരം ലഭിച്ച സൗദി പൗരന്മാര്‍ ഇരുവരേയും പിടികൂടി അജ്ഞാത സ്ഥലത്തെ കൃഷിയിടത്തിലെ കെട്ടിടത്തിനുള്ളില്‍ കെട്ടിയിട്ടു. പിന്നീട് മദ്യം കൊടുത്തുവിട്ട നൗഷാദിനെ ഫോണില്‍ വിളിച്ച് സമീറിനേയും വിട്ടയക്കാന്‍ വന്‍ തുക മോചനദ്രവ്യമായി ആവശ്യപ്പെടുകയായിരുന്നു. 50,000 റിയാല്‍ വരെ നൗഷാദ് നല്കാൻ തയ്യാറായെങ്കിലും സംഘം കൂടുതല്‍ തുക വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നു. തലകീഴായി കെട്ടിയിട്ടു മർദ്ദിക്കുന്നതിനിടയിൽ സമീർ ബോധരഹിതനാവുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നു പോലീസ് അറിയിച്ചു. പ്രതികളില്‍ നിന്നും തോക്ക് ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.