Currency

മലയാളിയുടെ സ്വന്തം ‘തോർത്തി’നു നല്ലകാലം തിരിച്ചെത്തുന്നു

Sunday, October 16, 2016 1:36 pm

Responsible Tourism project ന്റെ ഭാഗമായി തോർത്തിനെ പ്രൊമോട്ട് ചെയ്യുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെയാണ് തോർത്ത് നെയ്യുന്നവരുടെ കഷ്ടകാലവും തീരുന്നതു. കേരള ടൂറിസം തോർത്തിനു പ്രചാരണം നല്കിത്തുടങ്ങിയതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വിദേശ നാടുകളിൽ നിന്നും വൻ ഓഡറുകളാണ് കേരളത്തിലേക്ക് എത്തുന്നത്.

മലയാളിയുടെ സ്വന്തം തോർത്ത് (കുറിയത്) നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനുള്ള ശ്രമത്തിലാണ്. Responsible Tourism project ന്റെ ഭാഗമായി തോർത്തിനെ പ്രൊമോട്ട് ചെയ്യുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെയാണ് തോർത്ത് നെയ്യുന്നവരുടെ കഷ്ടകാലവും തീരുന്നതു. കേരള ടൂറിസം തോർത്തിനു പ്രചാരണം നല്കിത്തുടങ്ങിയതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വിദേശ നാടുകളിൽ നിന്നും വൻ ഓഡറുകളാണ് കേരളത്തിലേക്ക് എത്തുന്നത്.

തോർത്ത് അഥവാ കുറിയതു ഒരു കാലത്തു കേരളം ജനതയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരുന്നു. പിന്നീട് തോർത്തിനെ പലരും മറന്നു, ഇതോടെ തോർത്ത് നെയ്തു ഉപജീവനം നടത്തിയിരുന്നവരുടെ തൊഴിലും മുടങ്ങി. ഈ തൊഴിൽ ചെയ്തിരുന്നവരും, സ്ഥാപനങ്ങളും മറ്റു തൊഴിൽ മേഖലകളിലേക്ക് ചേക്കേറിയതോടെ തോർത്ത് വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് പോലും ലഭിക്കുന്നില്ലെന്ന അവസ്ഥയിലായിരുന്നു. 

ഹോട്ടലുകളിൽ താമസിക്കുന്നവർക്ക് നൽകുന്ന ടൗവ്വലുകൾക്കു പകരം ഇനിമുതൽ തോർത്ത് നൽകുന്നതിനും തീരുമാനമായിട്ടുണ്ട്. വെള്ളത്തെ വലിച്ചെടുക്കുന്നതിനുള്ള കഴിവും, വേഗത്തിൽ കുറഞ്ഞ ചിലവിൽ വൃത്തിയാക്കി എടുക്കാമെന്നുമുള്ളതാണ് നമ്മുടെ സ്വന്തം തോർത്തിനെ വീണ്ടും ജനപ്രീയമാക്കുന്നതു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x