Currency

മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികള്‍ റിമാന്‍ഡിൽ

Sunday, June 26, 2016 4:59 pm

മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി എടപ്പാള്‍ സ്വദേശി അശ്വതി കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗയില്‍ റാഗ് ചെയ്യപ്പെട്ട സംഭവത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയ മൂന്ന് സഹപാഠികളെ റിമാന്‍ഡ് ചെയ്തു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനികളായ ആതിര, കൃഷ്ണപ്രിയ എന്നിവരെയാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡിലാക്കിയത്.

ബംഗ്‌ളൂരു : മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി എടപ്പാള്‍ സ്വദേശി അശ്വതി കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗയില്‍ റാഗ് ചെയ്യപ്പെട്ട സംഭവത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയ മൂന്ന് സഹപാഠികളെ റിമാന്‍ഡ് ചെയ്തു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനികളായ ആതിര, കൃഷ്ണപ്രിയ എന്നിവരെയാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡിലാക്കിയത്. അവധികഴിഞ്ഞ് കോളേജിലെത്തിയ മൂവരേയും ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയ കര്‍ണ്ണാടക പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ആതിരയും ലക്ഷ്മിയും കൃഷ്ണപ്രിയയുമാണ് ഒന്നും രണ്ടും മൂന്നും പ്രതികള്‍. ഒളിവിലുള്ള നാലാം പ്രതി ശില്‍പ ജോസിനായി തിരച്ചില്‍ തുടരുകയാണ്.
നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളായ പ്രതികള്‍ ജൂനിയറായി എത്തിയ അശ്വതിയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. ടോയ്‌ലറ്റ് ക്ലീനര്‍ കുടിപ്പിച്ചതിനെ തുടര്‍ന്നാണ് അശ്വതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലായത്. സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും സ്വമേധയ കേസെടുത്തിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x