Currency

രണ്ടു വര്‍ഷത്തിനിടെ യു.എ.പി.എചുമത്തിയത് 67 കേസുകളില്‍, ഭൂരിഭാഗവും മാവോവാദികള്‍ക്കെതിരെ

സ്വന്തം ലേഖകന്‍Tuesday, December 6, 2016 11:05 am

സംസ്ഥാനത്ത് 2014 മുതല്‍ മാവോവാദി സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതോടെയാണ് യു.എ.പി.എയും വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. 22 കേസുകള്‍ മാവോവാദി ആശയ പ്രചാരണം നടത്തിയതിന്റെ പേരിലാണ്.

മാനന്തവാടി: തീവ്രവാദ നിരോധന നിയമപ്രകാരം (യു.എ.പി.എ) സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 67 കേസുകള്‍. ഇതില്‍ ഭൂരിഭാഗവും മാവോവാദികള്‍ക്കെതിരെയാണ്. തിരുനെല്ലി, വെള്ളമുണ്ട, തലപ്പുഴ, താമരശേരി, കോഴിക്കോട് മെഡിക്കല്‍ കോളജ്, നടക്കാവ്, നിലമ്പൂര്‍, പാണ്ടിക്കാട്, അട്ടപ്പാടി, അഗളി, പെരുമ്പാവൂര്‍, കേളകം അടക്കം പൊലീസ് സ്റ്റേഷനുകളിലാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഭൂരിഭാഗവും മാവോവാദി, പോരാട്ടം പ്രവര്‍ത്തകരുടെ പേരുകളിലാണ് ഈ കരിനിയമം ചുമത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 2014 മുതല്‍ മാവോവാദി സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതോടെയാണ് യു.എ.പി.എയും വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. 22 കേസുകള്‍ മാവോവാദി ആശയ പ്രചാരണം നടത്തിയതിന്റെ പേരിലാണ്. മാവോവാദി നേതാക്കളായ രൂപേഷ്, ഭാര്യ ഷൈന, അനൂപ് എന്നിവരെല്ലാം ഈ നിയമപ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ജയിലിലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x