മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി അശ്വതി റാഗിങ്ങിനിരയായ സംഭവത്തില്‍ കർണ്ണാടകയിലെ കലബുറഗി അല്‍ ഖമര്‍ നഴ്‌സിങ് കോളജിൻറെ അംഗീകാരം റദ്ദാക്കിയേക്കും. റാഗിങ് തടയാനുള്ള യു.ജി.സി നിര്‍ദേശം നടപ്പാക്കിയിട്ടില്ലാത്ത കോളജിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ തീരുമാനം. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കോളജിനെതിരെ നടപടിയുണ്ടാകുമെന്ന് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ പ്രസിഡൻറ് ടി. ദിലീപ് കുമാര്‍ പറഞ്ഞു.
ന്യൂഡല്‍ഹി: മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി അശ്വതി റാഗിങ്ങിനിരയായ സംഭവത്തില്‍ കർണ്ണാടകയിലെ കലബുറഗി അല്‍ ഖമര്‍ നഴ്‌സിങ് കോളജിൻറെ അംഗീകാരം റദ്ദാക്കിയേക്കും. റാഗിങ് തടയാനുള്ള യു.ജി.സി നിര്‍ദേശം നടപ്പാക്കിയിട്ടില്ലാത്ത കോളജിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ തീരുമാനം. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കോളജിനെതിരെ നടപടിയുണ്ടാകുമെന്ന് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ പ്രസിഡൻറ് ടി. ദിലീപ് കുമാര്‍ പറഞ്ഞു. ആന്റി റാഗിങ് സെല്‍ രൂപീകരിച്ചിട്ടില്ലാത്ത കര്‍ണാടകയിലെ മുഴുവൻ കോളജുകള്‍ക്കെതിരെയും നടപടി സ്വീകരിക്കാൻ കർണ്ണാടക സർക്കാരം തീരുമാനിച്ചിട്ടുണ്ട്. മുൻ കർണ്ണാടക മന്ത്രിയുടെ ഉടമസ്ഥതയിലുള്ളതാണ് അല്‍ ഖമര്‍ നഴ്‌സിങ് കോളജ്.
അന്നനാളം വെന്തുരുകിയ നിലയിലാണ് റാഗിങ്ങിനിരയായ അശ്വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേസിലെ നാലാം പ്രതി കോട്ടയം കടുത്തുരുത്തി സ്വദേശി ശില്‍പാ ജോയ്‌സ് ഒളിവിലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.