Currency

പഠന നിലവാരം ഉയർത്തുന്നതിന് പുതിയ പദ്ധതികളുമായി വിദ്യാഭ്യാസ വകുപ്പ്

Monday, October 17, 2016 11:10 pm

പഠന നിലവാരം ഉയർത്തുന്നതിന് പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഇതിനായി പ്രത്യേക മാർഗനിർദേശങ്ങൾ വകുപ്പ് പ്രസിദ്ധപ്പെടുത്തി. റെഗുലർ ക്‌ളാസുകൾക്കു പുറമെ പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക ക്‌ളാസുകൾ സ്‌കൂളുകളിൽ തന്നെ നടത്തുന്നതിനാണ് നിർദേശം നൽകിയിരിക്കുന്നത്. ശനിയാഴ്ചകളിലെ റെഗുലർ ക്‌ളാസുകൾക്കു ശേഷം വൈകുന്നേരമായിരിക്കും വിദ്യാഭ്യാസ വകുപ്പിന്റെ നിര്ദേശപ്രകാരമുള്ള സ്പെഷ്യൽ ക്‌ളാസുകൾ നടക്കുന്നത്.

ദോഹ: പഠന നിലവാരം ഉയർത്തുന്നതിന് പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഇതിനായി പ്രത്യേക മാർഗനിർദേശങ്ങൾ വകുപ്പ് പ്രസിദ്ധപ്പെടുത്തി. റെഗുലർ ക്‌ളാസുകൾക്കു പുറമെ പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക ക്‌ളാസുകൾ സ്‌കൂളുകളിൽ തന്നെ നടത്തുന്നതിനാണ് നിർദേശം നൽകിയിരിക്കുന്നത്.

ശനിയാഴ്ചകളിലെ റെഗുലർ ക്‌ളാസുകൾക്കു ശേഷം വൈകുന്നേരമായിരിക്കും വിദ്യാഭ്യാസ വകുപ്പിന്റെ നിര്ദേശപ്രകാരമുള്ള സ്പെഷ്യൽ ക്‌ളാസുകൾ നടക്കുന്നത്. സ്പെഷ്യൽ ക്‌ളാസുകൾക്കുള്ള ഫീസും വിദ്യാഭ്യാസ വകുപ്പിന്റെ മാർഗ്ഗനിര്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

200 മുതൽ 300 ഖത്തർ റിയാൽ വരെയാണ് ഒരു  സെമസ്റ്ററിലെ സ്പെഷ്യൽ ക്‌ളാസുകൾക്കു വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചിരിക്കുന്ന ഫീസ്. ഒരു കുട്ടിക്ക് മാത്രമായി സ്പെഷ്യൽ ക്‌ളാസ് നടത്തുന്നതിനും വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. ഇതിനു സെമസ്റ്ററിൽ 2100 ഖത്തർ റിയാൽ വരെ ഫീസായി നൽകേണ്ടി വരും.

സ്‌കൂളിൽ തന്നെ സ്പെഷ്യൽ ക്‌ളാസുകൾ നടത്തുന്നതോടെ പ്രൈവറ്റ് ട്യൂഷനുകൾ ഒഴിവാക്കുവാനാകുമെന്നാണ് പ്രതീക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x