റിയാദ്: വീട്ടു വേലക്കായി എത്തിച്ച പെൺകുട്ടികളെ ഷോപ്പിംഗ് മാളിൽ പ്രദർശിപ്പിച്ചു വില്പന നടത്തുന്ന ദൃശ്യങ്ങൾ പുറത്തായതോടെ ലോകമെങ്ങും സൗദിക്കെതിരെ പ്രതിഷേധം. കിഴക്കന്‍ പ്രവിശ്യയിലെ ദഹ്റാനിലെ ഷോപ്പിങ് മാളിലാണ് പെൺകുട്ടികളെ നിരത്തി നിറുത്തി കരാർ ഉറപ്പിച്ചു വിട്ടു നൽകിയത്. തിരക്കുള്ള ഷോപ്പിംഗ് മാളിൽ മൂന്ന് പെൺകുട്ടികളെയാണ് റിക്രൂട്ടിങ് കമ്പനി പ്രദർശിപ്പിച്ചത്.
സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ അനുമതിയുള്ള റിക്രൂട്ടിങ് കമ്പനിയാണ് ഈ പ്രദർശന വില്പന നടത്തിയത്.
മന്ത്രാലയത്തിന്‍െറ അനുമതിയുള്ള റിക്രൂട്ടിങ് കമ്പനികള്‍ക്ക് വേലക്കാരെ സൗദിയിലെത്തിച്ചു ആവശ്യക്കാർക്ക് കൈമാറുന്നതിന് സാധിക്കും. എന്നാൽ പൊതുസ്ഥലത്തു പ്രദർശനം നടത്തുന്നതിന് നിയമം അനുവദിക്കുന്നില്ലെന്ന് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. റിക്രൂട്ടിങ് കമ്പനിക്ക് എതിരെ ഉടൻ നടപടി എടുക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.