തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാരുടെ സുരക്ഷ വെട്ടിച്ചുരുക്കുന്നു. കൂടാതെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സംസ്ഥാന സർക്കാർ നല്കിവരുന്ന സുരക്ഷയും പിൻവലിക്കും. മന്ത്രിമാരുടെ യാത്രയ്ക്ക് എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും ഇനി ഉണ്ടാകില്ല. ഇതോടൊപ്പം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയും ഒഴിവാക്കും.
തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാരുടെ സുരക്ഷ വെട്ടിച്ചുരുക്കുന്നു. കൂടാതെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സംസ്ഥാന സർക്കാർ നല്കിവരുന്ന സുരക്ഷയും പിൻവലിക്കും. മന്ത്രിമാരുടെ യാത്രയ്ക്ക് എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും ഇനി ഉണ്ടാകില്ല. ഇതോടൊപ്പം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയും ഒഴിവാക്കും. സംസ്ഥാന സുരക്ഷ അവലോകന സമിതിയുടെതാണ് തീരുമാനം. സംസ്ഥാന മന്ത്രിസഭ തന്നെയാണ് സുരക്ഷയില്‍ കുറവ് വരുത്താന്‍ നിര്‍ദേശം നല്‍കിയത്. പ്രത്യക്ഷത്തിലുള്ള സുരക്ഷ ഒഴിവാകുമെങ്കിലും മന്ത്രിമാരും മറ്റും കർശന സുരക്ഷാനിരീക്ഷണത്തിൽ തുടരും. വി.ഐ.പികള്‍ക്ക് അകമ്പടി സേവിക്കേണ്ടി വരുന്നതിനാല്‍ പല പോലീസ് സ്റ്റേഷനുകളിലും സാധാരണക്കാർക്ക് സമീപിക്കുവാൻ പോലീസുകാരില്ലെന്ന വിമര്‍ശനം നിലനിക്കേയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിരിക്കുന്നത്. മുൻ സര്‍ക്കാരുകളുടെ കാലത്ത് ഒരു മന്ത്രിക്ക് പതിനാറു പോലീസുകാര്‍ വരെയാണ് സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്.
മത-സാമുദായിക നേതാക്കള്‍ക്കുവരെയാണ് സര്‍ക്കാർ ചിലവിൽ സുരക്ഷ നല്‍കി വരുന്നത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആറ് പോലീസുകാരുടെ സംരക്ഷണമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നത്. എന്നാൽ കേന്ദ്രസര്‍ക്കാര്‍ നല്കുന്ന സിഐഎസ്എഫ് സുരക്ഷ വെള്ളാപ്പള്ളിക്ക് തുടർന്നും ഉണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.