Currency

ഷെയ്ഖ് ജാബർ ആശുപത്രി നിർമാണം പൂർത്തിയായി, പ്രവർത്തനം ഉടൻ

Sunday, October 16, 2016 10:23 pm

കുവൈറ്റ്: 2009 ൽ നിർമാണം ആരംഭിച്ച ഷെയ്ഖ് ജാബർ ആശുപത്രി ആരോഗ്യ മന്ത്രാലയത്തിന് കൈമാറി. 6 മാസത്തിനുള്ളിൽ ആശുപത്രി പ്രവർത്തന സജ്ജമാകുമെന്നു ആരോഗ്യവകുപ്പ് അറിയിച്ചു. ചികത്സ സൗകര്യങ്ങൾ പൂർണമായും സ്വദേശികൾക്കു മാത്രമായിരിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

1168 രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യത്തിലാണ് നിർമാണം. കൂടാതെ 5000 കാറുകൾക്കും 50 ആംബുലൻസിനും പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജീവനക്കാർക്കുള്ള താമസ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 2013 ഡിസംബറിൽ പ്രവർത്തനം ആരംഭിക്കുവാനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നത്.

jaber-inside

ഗൾഫ് നാടുകളിലെ ഏറ്റവും വലിയ ആശുപത്രിയായിരിക്കും ഷെയ്ഖ് ജാബർ ആശുപത്രി എന്നാണ് കണക്കാക്കപ്പെടുന്നത്. വിദേശ രാജ്യങ്ങളിൽ ലഭിക്കുന്ന അത്യാധുനിക ചികിത്സ സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കുന്നുണ്ട്. ആശുപത്രി പ്രവർത്തനസജ്ജമാകുന്നതോടെ വിദേശ ചികിത്സക്കായി സ്വദേശികളെ കൊണ്ടുപോകുന്നത് ഒഴിവാക്കാനാകുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x