ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ആദ്യത്തെ ക്നാനായ പള്ളിയായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ദേവാലയം ദശാബ്ദി ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 9 മുതൽ 11 വരെയാണ് ആഘോഷപരിപാടികൾ നടക്കുന്നത്. സീറോ മലബാർ സഭ മേജർ ആഴ്ച്ച ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചരേി ദശാബ്ദി ആഘോഷ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ഷിക്കാഗോ രൂപത ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ ശുശ്രുഷകൾക്കു നേതൃത്വം നൽകും.
സെപ്റ്റംബര്‍ 9 വെള്ളിയാഴ്ച വൈകുന്നേരം 7 നു മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന സമൂഹബലിയോടെയാണ് ദശാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് ഇടവകയിലെ കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന കലാസന്ധ്യ അരങ്ങേറും. ദേവാലയത്തിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ ചരിത്രാവിഷ്കാരമായിരിക്കും പ്രമേയം. ശനിയാഴ്ച 12 മണിക്കൂര്‍ ആരാധന ദേവാലത്തില്‍ നടക്കും. രാവിലെ 9:30 ന് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെയാണ് ആരാധനക്ക് തുടക്കം കുറിക്കുന്നത്. രാത്രി 8:30 ന് നടത്തപ്പെടുന്ന സമാപന ചടങ്ങുകള്‍ക്ക് ഫാ. പോള്‍ ചാലിശ്ശേരി നേത്യുത്വം നൽകും.
സെപ്റ്റംബർ 11 ഞായറാഴ്ച രാവിലെ 9:30 ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചരേി, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ക്ക് സ്വീകരണം നൽകും. തുടര്‍ന്ന് അഭിവന്ദ്യ പിതാക്കന്മാരും ക്നാനായ റീജിയണിലെ എല്ലാ വൈദീകരും ചേർന്ന് കൃതജ്ഞത ബലി അർപ്പിക്കും. കുർബാനക്ക് ശേഷം പൊതുസമ്മേളനവും സ്നേഹവിരുന്നും നടക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.