Currency

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ തിരുന്നാള്‍

Saturday, June 25, 2016 8:41 pm

പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ 3 ഞായറാഴ്ച രാവിലെ 9 ന് കുര്‍ബാന. വൈകുന്നേരം 4.30 ന് ആരംഭിക്കുന്ന ആഘോഷമായ തിരുനാള്‍ റാസയ്ക്ക് മാര്‍ ജോയ് ആലപ്പാട്ട് കാര്‍മ്മികത്വം വഹിക്കും. ഫാ. ബ്രിറ്റോ ബെര്‍ക്ക്മാന്‍സ് തിരുന്നാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും സ്‌നേഹ വിരുന്നും ലേസര്‍ ഷോയും നടക്കും.

ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ്മ തിരുന്നാള്‍ ജൂണ്‍ 26 നു തുടങ്ങും. രൂപതാ വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍ കൊടിയേറ്റ് കര്‍മ്മത്തിന് നേതൃത്വം വഹിക്കും. ജൂണ്‍ 27, 28, 29, 30 തീയതികളില്‍ വൈകിട്ട് വിശുദ്ധ കുര്‍ബാനയും നൊവേനയും നടക്കും. ഫാ. ബാബു മഠത്തിപ്പറമ്പില്‍ ജൂണ്‍ 29 ന് മലങ്കര ക്രമത്തിലുള്ള കുര്‍ബാന അർപ്പിക്കും. ജൂലൈ 1 വെള്ളിയാഴ്ച വൈകുന്നേരം 5 ന് ഷിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ആഘോഷമായ ഇംഗ്ലീഷ് കുര്‍ബാനയ്ക്കും നൊവേനയ്ക്കും കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് 7 ന് ഇടവകയിലെ കലാകാരന്മാരും കലാകാരികളും ചേര്‍ന്നൊരുക്കുന്ന ‘സീറോ മലബാര്‍ നൈറ്റും’ അരങ്ങേറും. രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് ‘സീറോ മലബാര്‍ നൈറ്റ്’ ഉദ്ഘാടനം ചെയ്യും.

ജൂലൈ 2 ശനിയാഴ്ച വൈകുന്നേരം 5 നുള്ള ആഘോഷമായ ഇംഗ്ലീഷ് കുര്‍ബാനയ്ക്ക് ഫാ. ജോസഫ് പാലയ്ക്കല്‍ സി എം ഐ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ഡേവിസ് മൗറി വചന സന്ദേശം നല്‍കും. തുടർന്ന് ഇടവകയിലെ യുവജനങ്ങള്‍ ഒരുക്കുന്ന ‘തിരുന്നാള്‍ നൈറ്റ്- വിസ്മയ 2016’ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യും.

പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ 3 ഞായറാഴ്ച രാവിലെ 9 ന് കുര്‍ബാന. വൈകുന്നേരം 4.30 ന് ആരംഭിക്കുന്ന ആഘോഷമായ തിരുനാള്‍ റാസയ്ക്ക് മാര്‍ ജോയ് ആലപ്പാട്ട് കാര്‍മ്മികത്വം വഹിക്കും. ഫാ. ബ്രിറ്റോ ബെര്‍ക്ക്മാന്‍സ് തിരുന്നാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും സ്‌നേഹ വിരുന്നും ലേസര്‍ ഷോയും നടക്കും.

ജൂലൈ 4 തിങ്കള്‍ വൈകിട്ട് 7 മണിക്ക് പരേതാന്മാക്കള്‍ക്കായുള്ള പ്രത്യേക കുര്‍ബാനയ്ക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കും. ജൂലൈ 10 ഞായര്‍ രാവിലെ 8 നുള്ള ദിവ്യബലിയില്‍ ഫാ. പോള്‍ പൂവത്തിങ്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. 11 മണിക്ക് മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം, മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x