Currency

സിറിയന്‍ ചാനലിൽ വിവാദ അഭിമുഖം, കുവൈറ്റ് എം പിക്ക് പതിനാലര വർഷത്തെ തടവ് ശിക്ഷ

Thursday, July 28, 2016 2:35 pm

കുവൈറ്റ്: കുവൈറ്റ് പാര്‍ലമെന്‍റംഗം അബ്ദുല്‍ ഹമീദ് അല്‍ ദശ്ത്തിക്ക് കുറ്റാന്വേഷണ കോടതി പതിനാലര വർഷത്തെ തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ സിറിയന്‍ ചാനലുമായി നടത്തിയ അഭിമുഖത്തിൽ അയല്‍രാജ്യങ്ങളായ സൗദിക്കും ബഹ്റൈനുമെതിരെ മോശം പരാമര്‍ശം നടത്തിയെന്ന കേസിലാണ് വിധി. സൗദി അറേബ്യയും ബഹ്റൈനുമാണ് ഭീകരവാദ സംഘടനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സഹായവും പ്രോത്സാഹനവും നല്‍കുന്നതെന്നായിരുന്നു എം പിയുടെ വിവാദ പരാമർശം. ഈ പരാമർശം വിവാദമായതോടെ വിദേശകാര്യ മന്ത്രാലയമാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. സൗദി ഭരണകൂടത്തിനും നേതാക്കള്‍ക്കുമെതിരെ പരാമര്‍ശം നടത്തിയതിന് പതിനൊന്നര വര്‍ഷവും ബഹ്റൈനെ മോശമാക്കി ചിത്രീകരിച്ചതിനു മൂന്നുവര്‍ഷവും ആണ് തടവ്.

കുവൈറ്റ്പാര്‍ലമെന്‍റിലെ ഷി യാ വിഭാഗത്തിന്‍െറ പ്രമുഖ നേതാവ് കൂടിയാണ് അബ്ദുല്‍ ഹമീദ് ദശ്തി. ബഹ്റൈന്‍ ദശ്തിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും പിടികൂടി തങ്ങള്‍ക്ക് കൈമാറണമെന്നു ഇന്‍റര്‍പോളിനോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. വിവിധ കേസുകളുമായി ബന്ധപ്പെട്ട് കുവൈറ്റിലും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അബ്ദുല്‍ ഹമീദ് ദശ്തി ഒളിവിൽ പോയി.

ഇതിനിടെ സിറിയൻ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിനെ സന്ദര്‍ശിക്കുന്ന ഫോട്ടോ മാധ്യമങ്ങളില്‍ വന്നത് വീണ്ടും വിവാദമായി. ഇതോടെ ദശ്തിക്കുണ്ടായിരുന്ന പാര്‍ലമെന്‍ററി പരിരക്ഷ എടുത്തു മാറ്റുകയും ചെയ്തു. മുന്‍ കുവൈത്ത് അമീര്‍ ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അസ്സബാഹിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയാണ് ബശ്ശാര്‍ അല്‍ അസദ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Resident Editor, KUWAIT
Jobin ThomasResident Editor, KUWAIT

കുവൈറ്റ് മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം jobin@garshom.com

Top
x