സ്വദേശികളെ നിയമിക്കാത്ത മൊബൈല്‍ കടകൾ അടച്ചു പൂട്ടുന്നത് സൗദിയിൽ തുടരുന്നു. ഇതുവരെ ആയിരത്തോളം മൊബൈല്‍ കടകളാണ് അടച്ചു പൂട്ടിയത്. കടകളില്‍ 50 ശതമാനം ജീവനക്കാര്‍ സൗദികളായിരിക്കണമെന്ന നിയമം റമദാന്‍ ഒന്നുമുതലാണ് പ്രാബല്യത്തില്‍ വന്നത്. നിയമം നടപ്പാക്കുന്നതില്‍ ഭാഗികമായ വീഴ്ച വരുത്തിയ അഞ്ഞൂറിലധികം സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നൽകിക്കഴിഞ്ഞു.
ദമാം: സ്വദേശികളെ നിയമിക്കാത്ത മൊബൈല്‍ കടകൾ അടച്ചു പൂട്ടുന്നത് സൗദിയിൽ തുടരുന്നു. ഇതുവരെ ആയിരത്തോളം മൊബൈല്‍ കടകളാണ് അടച്ചു പൂട്ടിയത്. കടകളില്‍ 50 ശതമാനം ജീവനക്കാര്‍ സൗദികളായിരിക്കണമെന്ന നിയമം റമദാന്‍ ഒന്നുമുതലാണ് പ്രാബല്യത്തില്‍ വന്നത്. നിയമം നടപ്പാക്കുന്നതില്‍ ഭാഗികമായ വീഴ്ച വരുത്തിയ അഞ്ഞൂറിലധികം സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നൽകിക്കഴിഞ്ഞു. ദമാമിലാണ് ഏറ്റവും കൂടുതല്‍ കടകൾ പൂട്ടിയത്. ദമാമിൽ 502 കടകളിലാണ് സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. സൗദി തൊഴില്‍ വകുപ്പിന്‍െറ ഉത്തരവ് നടപ്പിലാക്കുന്നതിന് പല കടകളും വേണ്ടത്ര പ്രാധാന്യം നൽകിയിട്ടില്ലെന്നാണ് കണ്ടെത്തൽ. ഇതേത്തുടർന്നാണ് പരിശോധനകൾ കർശനമാക്കിയത്. തൊഴില്‍ വകുപ്പ്, ടെലികോം, മാനവ വിഭവശേഷി, വാണിജ്യം, പോലീസ് എന്നീ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്.
സെപ്റ്റംബര്‍ മുതല്‍ മൊബൈല്‍ കടകളിലെ മുഴുവന്‍ ജീവനക്കാരും സൗദികളായിരിക്കണമെന്നാണ് നിയമം. ഈ തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് അധികൃതര്‍ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
സ്വദേശിവത്കരണം നടപ്പിലാക്കാത്ത മൊബൈല്‍ കടകളെ സംബന്ധിച്ചുള്ള പരാതികൾ അറിയിക്കുന്നതിന് ടോള്‍ ഫ്രീ നമ്പറും സൗദി തൊഴില്‍ വകുപ്പ് നൽകിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.