Currency

സൗദി, ഖത്തർ, ബഹ്‌റൈൻ മേഖലകളിൽ ഉഷ്ണക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്

Tuesday, June 28, 2016 3:43 pm

റിയാദ്: സൗദി, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളുടെ ചില ഭാഗങ്ങളില്‍ വ്യാഴാഴ്ച വരെ ഉഷ്ണക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് സൗദിയിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി ഡോ. മന്‍സൂര്‍ ബിന്‍ അതിയ്യ അല്‍മസ്റൂഇ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലും റിയാദിന്‍െറ ചില ഭാഗങ്ങളിലും ഉഷ്ണക്കാറ്റ് വീശീയിരുന്നു. ഇതോടൊപ്പം കടുത്ത ചൂടും അനുഭവപ്പെട്ടിരുന്നു.

ഉഷ്ണക്കാറ്റടിക്കുന്ന സമയങ്ങളില്‍ 48 ഡിഗ്രി വരെ അന്തരീക്ഷ ഊഷ്മാവ് ഉയരാനിടയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഖത്തറിലും ബഹ്റൈനിലും ഇതേ കാലാവസ്ഥയായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x