Currency

ഹിതപരിശോധന ഫലം: ബ്രിട്ടന് തലവേദനയായി സ്വാതന്ത്ര്യവാദികള്‍

George PaulSunday, June 26, 2016 6:03 pm

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരേണ്ടതില്ലെന്നു ചരിത്ര പ്രധാനമായ തീരുമാനം ഹിതപരിശോധനയിലൂടെ എടുത്തതോടെ സ്വാതന്ത്ര്യവാദികള്‍ ശക്തമായി രംഗത്ത് വന്നു തുടങ്ങി. ''ലണ്ടനെ ബ്രിട്ടനില്‍ നിന്നു സ്വതന്ത്രമാക്കുക, യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ അനുവദിക്കുക' എന്ന മുദ്രാവാക്യവുമായി തുടങ്ങിയ വെബ്‌സൈറ്റില്‍ ഈ ആവശ്യത്തിന് പതിനായിരക്കണക്കിന് ആളുകളുടെ പിന്തുണ ലഭിച്ചു കഴിഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് വാദിക്കുന്നവര്‍ക്ക് ഭൂരിപക്ഷമുള്ള നഗരമാണ് ലണ്ടന്‍. ലണ്ടനിലെ 60 ശതമാനം ജനങ്ങളും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുരണമെന്ന് പക്ഷക്കാരായിരുന്നു.

ലണ്ടന്‍: ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരേണ്ടതില്ലെന്നു ചരിത്ര പ്രധാനമായ തീരുമാനം ഹിതപരിശോധനയിലൂടെ എടുത്തതോടെ സ്വാതന്ത്ര്യവാദികള്‍ ശക്തമായി രംഗത്ത് വന്നു തുടങ്ങി. ”ലണ്ടനെ ബ്രിട്ടനില്‍ നിന്നു സ്വതന്ത്രമാക്കുക, യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ അനുവദിക്കുക’ എന്ന മുദ്രാവാക്യവുമായി തുടങ്ങിയ വെബ്‌സൈറ്റില്‍ ഈ ആവശ്യത്തിന് പതിനായിരക്കണക്കിന് ആളുകളുടെ പിന്തുണ ലഭിച്ചു കഴിഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് വാദിക്കുന്നവര്‍ക്ക് ഭൂരിപക്ഷമുള്ള നഗരമാണ് ലണ്ടന്‍. ലണ്ടനിലെ 60 ശതമാനം ജനങ്ങളും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുരണമെന്ന് പക്ഷക്കാരായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ വിട്ടു പോരുന്നതു സംബന്ധിച്ച ചര്‍ച്ചകളില്‍ സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവര്‍ക്കൊപ്പം ലണ്ടനും സ്ഥാനം നല്‍കണമെന്ന് മേയർ സാദിഖ് ഖാന്‍ ആവശ്യപ്പെട്ടു. 500 മില്യണ്‍ ജനങ്ങളുള്ള സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു കടക്കുന്നത് മഠയത്തരമാണെന്നാണ് സാദിഖ് ഖാന്‍ പറയുന്നത്.

ബ്രിട്ടണിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായി സ്‌കോട്ടലന്‍ഡില്‍ രണ്ടാമതൊരു ഹിതപരിശോധന നടത്തണെന്ന് സ്‌കോട്ടലൻഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സര്‍ജന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. യൂറോപ്യന്‍ യൂണിനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തു വരുന്നത് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരായാണെന്നാണ് നിക്കോളയുടെ അഭിപ്രായം. സ്‌കോട്ട്‌ലന്‍ഡിലെ 62 ശതമാനം ജനങ്ങളും യൂണിയനില്‍ തുടരണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

ചരിത്രപരമായ ഹിതപരിശോധനയില്‍ 52 ശതമാനം വോട്ടര്‍മാരാണ് യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരേണ്ടതില്ലെന്നു വിധിയെഴുതിയത്. 48 ശതമാനം പേര്‍ തുടരണമെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ലോക നേതാക്കളുടെയും സഖ്യ രാഷ്ട്രങ്ങളുടെയും ആഹ്വാനമാണ് ഹിതപരിശോധനയിലൂടെ ബ്രിട്ടീഷ് ജനത തള്ളിക്കളഞ്ഞത്.

രാജ്യത്തെ യൂണിയനില്‍ നിലനിര്‍ത്താന്‍ പരമാവധി പരിശ്രമിച്ച പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പ്രധാനമന്ത്രി പദത്തില്‍ നിന്ന് രാജിവയ്ക്കുകയാണ്. അടുത്ത മൂന്നുമാസത്തോടെ എത്തുന്ന പുതിയ പ്രധാനമന്ത്രിക്ക് നേരിടാൻ നിരവധി വെല്ലുവിളികളാണ് ഹിതപരിശോധന ഫലം നല്കുന്നത്. രണ്ടു വര്‍ഷംകൊണ്ടുമാത്രമേ, ബ്രിട്ടണ് യുറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുവരാന്‍ കഴിയൂ. അതുവരെ യൂറോപ്യന്‍ പാര്‍ലമെന്റിന്റെയും യൂറോപ്യന്‍ കമ്മിഷന്റെയും യൂറോപ്യന്‍ കോര്‍ട്ട് ഒഫ് ജസ്റ്റിസിന്റെയും തീരുമാനങ്ങള്‍ ബ്രിട്ടന് ബാധകമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x