Currency

ബാങ്കിംഗ് സേവനം റേഷൻ കടകളിലും ലഭ്യമാക്കുന്നു

സ്വന്തം ലേഖകൻSaturday, October 22, 2016 6:10 pm

എല്ലാ ബാങ്കിന്റെ കാർഡുകൾ ഉള്ളവർക്കും ഈ സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളിലൂടെയുള്ള ഇടപാടുകളും ഇത്തരത്തിൽ നടത്താനാകും.

ന്യൂഡൽഹി: പ്രധാന മന്ത്രി ജന്‍ധന്‍ യോജനയുടെ ഭാഗമായി ഗ്രാമീണ മേഖലകളില്‍ ആറു ലക്ഷത്തോളം റേഷന്‍ കടകളില്‍ ബാങ്കിംഗ് സേവനവും ലഭ്യമാക്കുന്നു. പണമടയ്ക്കല്‍, പിന്‍വലിക്കല്‍ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ റേഷന്‍ കടവഴി സാധ്യമാക്കുമെന്ന് സർക്കാർ അനുബന്ധ വൃത്തങ്ങൾ അറിയിച്ചു.

എല്ലാ ബാങ്കിന്റെ കാർഡുകൾ ഉള്ളവർക്കും ഈ സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളിലൂടെയുള്ള ഇടപാടുകളും ഇത്തരത്തിൽ നടത്താനാകും. ജന്‍ധന്‍ യോജന പദ്ധതി പ്രകാരം 25 കോടി അക്കൗണ്ടുകൾ തുടങ്ങിയിട്ടുണ്ടെങ്കിലും ഇതിൽ 23 ശതമാനം അക്കൗണ്ടുകളിലും ബാലന്‍സ് ഒന്നും ഇല്ലാത്തത് മുൻനിർത്തിയാണ് ഈ തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x