ദുബായ്: പലതവണ വന്നു പോകാവുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ ഫീസ് 1,150 ദിര്‍ഹമെന്ന് അധികൃതര്‍ അറിയിച്ചു. പൊതുനിക്ഷേപ പദ്ധതികളില്‍ പങ്കാളികളാകുന്ന സംരംഭകര്‍, റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍, വ്യവസായികള്‍, വിവിധ രംഗങ്ങളില്‍ വൈദഗ്ധ്യം തെളിയിച്ചവര്‍, മിടുക്കരായ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് 6 മാസം കാലാവധിയുള്ള വീസ നല്‍കുന്നത്.
പൊതുസേവന കേന്ദ്രങ്ങള്‍, ടൈപ്പിങ് സെന്ററുകള്‍ എന്നിവ വഴി അപേക്ഷിക്കാം. ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെ സ്മാര്‍ട് സംവിധാനവും ഉപയോഗപ്പെടുത്താം. അപേക്ഷകളും അനുബന്ധ രേഖകളും എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കും.
ഭേദഗതി വേണമെങ്കില്‍ അപേക്ഷകരെ അറിയിക്കും. അവ്യക്തമോ അപൂര്‍ണമോ ആയ അപേക്ഷകളില്‍ മാറ്റം വരുത്തി വീണ്ടും സമര്‍പ്പിക്കണം. ഇ- സംവിധാനം വഴി സമര്‍പ്പിച്ച അപേക്ഷകളില്‍ 30 ദിവസത്തിനകം തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അപേക്ഷ റദ്ദാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.