Currency

എല്ലാവര്‍ക്കും വാക്‌സീന്‍; യുഎഇ താമസ വീസയിലുള്ള 16 വയസു കഴിഞ്ഞവര്‍ക്കു സ്വീകരിക്കാം

സ്വന്തം ലേഖകന്‍Sunday, March 21, 2021 5:51 pm
covid-vaccination

ദുബായ്: യുഎഇയില്‍ താമസവീസയിലുള്ള 16 വയസുകഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് 19 പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയം. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 205 ആരോഗ്യകേന്ദ്രങ്ങള്‍ വഴി വാക്സീന്‍ സൗജന്യമായി ലഭിക്കും.

പ്രായമായവര്‍, ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ എന്നിവരുള്‍പ്പെടെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വാക്‌സീന്‍ ലഭ്യമാക്കിയതിനു പിന്നാലെയാണ് എല്ലാവര്‍ക്കും വാക്‌സീന്‍ എന്ന ലക്ഷ്യത്തിലേക്കു യുഎഇ കടക്കുന്നത്. ആദ്യം പ്രായവ്യത്യാസങ്ങളില്ലാതെ എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കിത്തുടങ്ങിയെങ്കിലും പിന്നീടത് 40 വയസിനു മുകളിലുള്ളവര്‍ക്കു മാത്രമാക്കിയിരുന്നു. എന്നാല്‍, ഇനി മുതല്‍ 16 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ സ്വീകരിക്കാമെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ 205 ആരോഗ്യകേന്ദ്രങ്ങള്‍ വഴി വാക്സീന്‍ സൗജന്യമായി ലഭിക്കും. ഇതിനായി ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റോ, മൊബൈല്‍ ആപ്പോ വഴി റജിസ്റ്റര്‍ ചെയ്യണം. എമിറേറ്റ്‌സ് ഐഡി, ഫോണ്‍ നമ്പര്‍, താല്‍പര്യപ്പെടുന്ന വാക്‌സിനേഷന്‍ കേന്ദ്രം തുടങ്ങിയ വിവരങ്ങള്‍ നല്‍കിയാണ് റജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വീടുകളിലെത്തി വാക്‌സീന്‍ നല്‍കുന്ന സൗകര്യം ആവശ്യപ്പെടാവുന്നതാണ്. സിനോഫാം, ഫൈസര്‍, സ്പുട്നിക് 5, ആസ്ട്രെസെനക്ക എന്നീ വാക്സീനുകളാണ് യുഎഇയില്‍ ലഭ്യമായിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x