അബുദാബി: കോവിഡ് പ്രത്യാഘാതം മറികടക്കാനായി സ്വകാര്യമേഖലയിലെ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് 20% വാടകയിളവ് നല്‍കാന്‍ അബുദാബി സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് നഴ്‌സറി, ഡന്റല്‍ ക്ലിനിക്, സലൂണ്‍ എന്നീ വിഭാഗങ്ങളിലെ സ്ഥാപനങ്ങള്‍ക്കു കൂടി ഈ ആനുകൂല്യം ലഭിക്കും.
നേരത്തേ റസ്റ്ററന്റ്, വിനോദ, ടൂറിസം വിഭാഗങ്ങള്‍ക്ക് ഈ ആനുകൂല്യം നല്‍കിയിരുന്നു. 2019 ഒക്ടോബര്‍ 1നും 2020 മാര്‍ച്ച് 31നും ഇടയില്‍ വാടകക്കരാര്‍ ഒപ്പുവച്ചവര്‍ക്കായിരുന്നു ഈ ആനുകൂല്യം.
പിന്നീട് ഏപ്രില്‍ 1നും സെപ്റ്റംബര്‍ 30നും ഇടയില്‍ വാടകക്കരാര്‍ പുതുക്കിയ ദീര്‍ഘകാല (2 വര്‍ഷം) കരാറുകാര്‍ക്കും വാടകയിളവിനു അര്‍ഹതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.