Currency

2000 രൂപ വരെ പെട്രോള്‍ പമ്പില്‍ നിന്ന് പിന്‍വലിക്കാം

സ്വന്തം ലേഖകന്‍Friday, November 18, 2016 12:43 pm

2000 withdrwan by petrol pumb

ന്യൂഡല്‍ഹി: എടിഎം കാര്‍ഡ് സൈ്വപ്പ് ചെയ്ത് ഇനി പെട്രോള്‍ പമ്പില്‍ നിന്നും പണം പിന്‍വലിക്കാം. ഒരു ദിവസം ഒരാള്‍ക്ക് 2000 രൂപ വരെ പിന്‍വലിക്കാം. നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നീക്കം.

കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വീറ്റ് ചെയ്ത പത്രക്കുറിപ്പിലാണ് പണം പിന്‍വലിക്കാനുള്ള പുതിയ സൗകര്യത്തെപ്പറ്റി അറിയിപ്പുള്ളത്. തുടക്കത്തില്‍ 2500 പമ്പുകളിലാണ് സൗകര്യമൊരുക്കുക. പിന്നീട് 20000 പമ്പുകളിലേക്കുകൂടി വ്യാപിപ്പിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ പമ്പുകളിലാണ് ഈ സംവിധാനം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പോയിന്റ് ഓഫ് സെയില്‍ മെഷീനുള്ള പമ്പുകളിലാണ് പണം പിന്‍വലിക്കാനുള്ള സൗകര്യമുണ്ടാവുക.

പണം മാറ്റിയെടുക്കാനും പിന്‍വലിക്കാനുമായി ബാങ്കുകളുടെയും എടിഎമ്മുകളുടെയും മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പടുന്നത്. തിരക്കു കുറയ്ക്കാനും ആളുകളുടെ ബുദ്ധിമുട്ടൊഴിവാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നടപടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x