Currency

2000 സി.സിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഡൽഹിയിലുള്ള വിലക്ക് നീക്കി

Monday, August 15, 2016 10:01 pm

2000 സി.സിക്ക് മുകളിലുള്ള ഡീസല്‍ കാറുകള്‍ക്ക് ഒരു ശതമാനം ഹരിത സെസ് ഈടാക്കിക്കൊണ്ടു ഡൽഹിയിൽ ഓടുവാൻ അനുവദിക്കാമെന്നാണ് സുപ്രീം കോടതി വിധി.

ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും 2000 സി.സിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങൾക്കുള്ള നിരോധനം സുപ്രീംകോടതി നീക്കി. എന്നാൽ 2000 സി.സിക്ക് താഴെയുള്ള കാറുകളുടെ നിരോധനം തുടരും. 2000 സി.സിക്ക് മുകളിലുള്ള ഡീസല്‍ കാറുകള്‍ക്ക് ഒരു ശതമാനം ഹരിത സെസ് ഈടാക്കിക്കൊണ്ടു ഡൽഹിയിൽ ഓടുവാൻ അനുവദിക്കാമെന്നാണ് സുപ്രീം കോടതി വിധി. ഹരിത സെസ് പ്രത്യേക അക്കൗണ്ടിൽ സ്വീകരിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രണാധീതമായി വർധിച്ചത് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വര്‍ഷമാണ് ഡീസല്‍ വാഹനങ്ങള്‍ക്ക് സുപ്രീംകോടതി നിരോധനമേര്‍പ്പെടുത്തിയത്. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം പത്തിരട്ടിയോളം വർധിക്കുന്നതിന് ഡീസൽ വാഹനങ്ങൾ വലിയ പങ്ക് വഹിക്കുന്നുവെന്നായിരുന്നു കണ്ടെത്തൽ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x