പിന്‍വലിച്ച നോട്ടുകള്‍ ഒന്നിനിമുകളില്‍ ഒന്നായിട്ടാല്‍ എവറസ്റ്റ് കൊടുമുടിയേക്കാള്‍ 300 ഇരട്ടി ഉയരം വരുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അടിയന്തരമായി പിന്‍വലിക്കുന്നതായി ജനങ്ങളെ അറിയിച്ചത്.
ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര നടപടിയിപ്പോള്‍ തലവേദനയായിരിക്കുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കാണ്. ഇതുവരെ വിവിധ ബാങ്കുകളിലൂടെ ശേഖരിച്ച 2300 കോടിയോളം വരുന്ന നോട്ടുകള്‍ എന്ത് ചെയ്യണമെന്നറിയാതെ കഷ്ടപ്പെടുകയാണ് ആര്‍.ബി.ഐ. പിന്‍വലിച്ച നോട്ടുകള്‍ ഒന്നിനിമുകളില്‍ ഒന്നായിട്ടാല്‍ എവറസ്റ്റ് കൊടുമുടിയേക്കാള്‍ 300 ഇരട്ടി ഉയരം വരുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അടിയന്തരമായി പിന്‍വലിക്കുന്നതായി ജനങ്ങളെ അറിയിച്ചത്.
രാജ്യത്തെ 86 ശതമാനംവരുന്ന നോട്ട് പ്രവാഹത്തെയാണ് ഇതിലൂടെ ഇല്ലാതാക്കിയത്. കള്ളപ്പണവും കള്ളനോട്ടും ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ഡിസംബര്‍ 30 വരെയാണ് അസാധുവാക്കിയ നോട്ടുകള്‍ മാറി നല്‍കുന്നതിന് ആര്‍.ബി.ഐ. സമയം നല്‍കിയിരിക്കുന്നത്. ആഗോളതലത്തില്‍ നോട്ട് അച്ചടിക്കുന്നതിന് ചെലവഴിക്കുന്നതിന്റെ 1.5 ശതമാനണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നോട്ട് അച്ചടിക്കുന്നതിനായി ചെലവഴിക്കുന്നത്. അസാധുവാക്കിയ നോട്ടുകള്‍ കുഴിച്ചുമൂടുകയോ വ്യവസായികാവശ്യത്തനായി മാറ്റുകയോ ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇത്രയുമധികം നോട്ടുകള്‍ ഇല്ലായ്മ ചെയ്യുന്നത് ഒരുപക്ഷെ ഇത് ആദ്യമായായിരിക്കും. ഇത് തന്നെയാണ് ആര്‍.ബി.ഐയേയും ആശയക്കുഴപ്പത്തിലാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.