പട്ടികയില്‍ സിഡ്‌നിക്കു പുറമെ ബ്രിസ്ബനും പെര്‍ത്തും ഇടം പിടിച്ചു. പട്ടികയില്‍ ആദ്യ 20 നഗരങ്ങളുടെ ലിസ്റ്റാലാണ് ബ്രിസ്ബനും, പെര്‍ത്തും അഡ്‌ലൈഡും ഇടം പിടിച്ചിരിക്കുന്നത്. മെല്‍ബണ്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്.
സിഡ്‌നി: ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരങ്ങളുടെ പട്ടിയില്‍ സിഡ്‌നി രണ്ടാം സ്ഥാനത്ത്. ഇന്റര്‍നാഷണല്‍ ഹൗസിങ് അഫോര്‍ഡബിളിറ്റി സര്‍വ്വേയായ ഡെമോഗ്രാഫിയയാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ലോസ് ഏഞ്ചല്‍സ്, സാന്‍ ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്ക് എന്നീ നഗരങ്ങളെ പിന്തള്ളിയാണ് സിഡ്‌നി രണ്ടാം സ്ഥാനത്ത് എത്തിയത്.
പട്ടികയില്‍ സിഡ്‌നിക്കു പുറമെ ബ്രിസ്ബനും പെര്‍ത്തും ഇടം പിടിച്ചു. പട്ടികയില്‍ ആദ്യ 20 നഗരങ്ങളുടെ ലിസ്റ്റാലാണ് ബ്രിസ്ബനും, പെര്‍ത്തും അഡ്‌ലൈഡും ഇടം പിടിച്ചിരിക്കുന്നത്. മെല്‍ബണ്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്.
വീടിനങ്ങളില്‍ ഉള്ള ചെലവാണ് നഗരങ്ങളേ ചിലവേറിയതാക്കാനുള്ള കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. ഏറ്റവും ചിലവേറിയ നഗരങ്ങളില്‍ ഒന്നാമത് ഹോങ്കോങാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.