Currency

60 വയസ്സ് കഴിഞ്ഞ വിദേശ തൊഴിലാളി കളുടെ വിസ പുതുക്കരുതെന്നു തൊഴിൽ സാമൂഹ്യകാര്യ മന്ത്രാലയം

Wednesday, July 27, 2016 5:02 pm

ദോഹ: ഖത്തറിലെ വിദേശ തൊഴിലാളികളുടെ വിരമിക്കല്‍ പ്രായം 60 വയസ്സാക്കി നിജപ്പെത്തുന്നു. ‘ഖത്തര്‍ നാഷനല്‍ വിഷന്‍ 2030’ ന്‍െറ ഭാഗമാണ് ഇത്തരമൊരു നിർദേശം ഭരണനിര്‍വകണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം (എം.എ.ഡി.എല്‍.എസ്.എ) ശിപാര്‍ശ ചെയ്തിരിക്കുന്നത്. 60 തികഞ്ഞ പ്രവാസി ജോലിക്കാരെ നാട്ടിലേക്ക് തിരികെ അയക്കുകയും, ഖത്തറിന്‍െറ വികസന പദ്ധതികളില്‍ കഴിവും സാമര്‍ഥ്യവുമുള്ള പുതുതലമുറക്ക് അവസരം നല്‍കുകയും ചെയ്യുന്നതിനാണ് ഇത്തരം നടപടികളെന്നാണ് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ നിര്‍ദേശം പ്രാബല്യത്തില്‍ വന്നാൽ വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാർ 60 വയസാകുന്നതോടെ റദ്ദാകും. തുടർന്ന് ഇത്തരം തൊഴിലാളികൾക്ക് രാജ്യം വിട്ടു പോകേണ്ടി വരും. രാജ്യം വിടുന്ന തൊഴിലാളിക്ക് അവകാശപ്പെട്ട മുഴുവന്‍ വേതനവും ആനുകൂല്യങ്ങളും നല്‍കിയിരിക്കണം എന്നും നിര്‍ദേശമുണ്ട്. ഇതിന്‍െറ ഭാഗമായി വിവിധ കമ്പനികളില്‍ ജോലി ചെയ്തുവരുന്ന വിദേശ തൊഴിലാളികളുടെ വിശദ വിവരങ്ങള്‍ മന്ത്രാലയം പരിശോധിച്ചുവരുന്നു. വിവിധ പദ്ധതികൾക്കായി രാജ്യത്തെത്തിയ ഉദ്യോഗാര്‍ഥികളുടെ ശരിയായ കണക്ക് കമ്പനികള്‍ സൂക്ഷിക്കണം. പദ്ധതി പൂര്‍ത്തിയാകുന്ന മുറയ്ക്ക് രാജ്യം വിടാതിരിക്കുന്ന വിദേശികളെയും സ്ഥാപനങ്ങളെയും മന്ത്രാലയം പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “60 വയസ്സ് കഴിഞ്ഞ വിദേശ തൊഴിലാളി കളുടെ വിസ പുതുക്കരുതെന്നു തൊഴിൽ സാമൂഹ്യകാര്യ മന്ത്രാലയം”

  1. Toni says:

    ഗൾഫിലും രക്ഷയില്ല.

Comments are closed.

Top
x