ഒട്ടാവ: കാനഡയില്‍ 65 ശതമാനം ആളുകള്‍ക്കും കോവിഡ് ബാധിച്ചത് സമൂഹ വ്യാപനം വഴിയെന്ന് പഠനം. വിദേശ യാത്ര ചെയ്തതിലൂടെയോ വിദേശത്തുനിന്നു വന്നവരിലൂടെയോ 35 ശതമാനം ആളുകള്‍ക്കാണ് രോഗം ബാധിച്ചത്. 65 ശതമാനം ആളുകള്‍ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്. പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മാര്‍ച്ച് 28 വരെ രോഗബാധിതരായ 2811 പേരുടെ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇത്തരമൊരു കണ്ടെത്തല്‍. ഇവരില്‍ 51 ശതമാനവും പുരുഷന്മാരാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 29 ശതമാനം 60 വയസോ അതിനുമുകളിലോ ഉള്ളവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.