ഇന്ത്യക്കാർക്ക് കുടിയേറ്റ ഇതര വിസ അനുവദിച്ചു നൽകുന്നതിൽ അമേരിക്കയ്ക്ക് താല്പര്യം കുറഞ്ഞു വരുന്നതായി കണക്കുകൾ. ചൈനക്കാരെ അടിസ്ഥാനമാക്കി വിലയിരുത്തുമ്പോൾ ഇന്ത്യക്കാരുടെ വിസ അപേക്ഷ തള്ളാനുള്ള സാധ്യത രണ്ടിരട്ടിയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ചൈനക്കാരുടെ വിസ അപേക്ഷ നിരസിക്കുന്നത് കുറഞ്ഞപ്പോൾ ഇന്ത്യക്കാരുടേത് കൂടി.
2006 മുതൽ 2016 വരെയുള്ള കാലയളവിൽ ഇന്ത്യക്കാരുടെ വിസ റെഫ്യൂസൽ റേറ്റ് 26 ശതമാനമായിരുന്നു. മുമ്പത്തേക്കാൾ 6.5 ശതമാനം അധികമാണിത്. അതേസമയം ചൈനക്കാരുടെ വിസ റെഫ്യൂസൽ റേറ്റ് 12.4 ശതമാനമായി കുറയുകയും ൿഹെയ്തു. 12.2 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.
വിസ റെഫ്യൂസൽ റേറ്റ് ഏറ്റവും അധികം ക്യൂബയിൽ നിന്നുള്ളവർക്കാണ്. ക്യൂബയിൽ നിന്നും അമേരിക്കൻ വിസയ്ക്ക് അപേക്ഷ നൽകുന്ന 81.9 ശതമാനം പേരുടെയും വിസ അപേക്ഷ തള്ളുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.