അബുദാബി: കോവിഡ് പശ്ചാത്തലത്തില്‍ ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും ടൂര്‍ ഗൈഡുകള്‍ക്കും അബുദാബി വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. തുറസായ സ്ഥലങ്ങളിലേക്കു അനുഗമിക്കുന്ന വിനോദസഞ്ചാര സംഘത്തില്‍ 20 പേരും ഇന്‍ഡോര്‍ വിനോദ കേന്ദ്രങ്ങളിലേക്കുള്ള സംഘത്തില്‍ 10 പേരും മാത്രമേ പാടുള്ളൂ.
എല്ലാ സമയത്തും മാസ്‌ക് ധരിക്കലും അകലം പാലിക്കലും നിര്‍ബന്ധം. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ടൂര്‍ ഗൈഡുകള്‍ക്കു പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.
രോഗലക്ഷണമുള്ളവര്‍ ജോലിയില്‍നിന്നു വിട്ടുനില്‍ക്കണം. അല്‍ഹൊസന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും വേണം. ഇതുള്‍പ്പെടെ 40 നിബന്ധനകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.