Currency

അബൂദബിയില്‍ 48 ബിസിനസ് മേഖലകളില്‍ കൂടി ഫ്രീലാന്‍സര്‍ ലൈസന്‍സ്

സ്വന്തം ലേഖകന്‍Monday, November 16, 2020 3:32 pm

അബൂദബി: അബൂദബിയില്‍ 48 ബിസിനസ് മേഖലകളില്‍ ഫ്രീലാന്‍സര്‍ ലൈസന്‍സ് പ്രഖ്യാപിച്ചു. നിയമം, കൃഷി, ടെക്‌നോളജി, ഫോട്ടോഗ്രഫി, മീഡിയ, പരസ്യം, ടൈലറിങ്, കരകൗശലം തുടങ്ങിയ മേഖലകളെല്ലാം ഇതിലുള്‍പ്പെടും. നിലവില്‍ യുഎഇയില്‍ താമസവിസയുള്ള പ്രവാസികള്‍ക്കും, വിസ ഇല്ലാത്തവര്‍ക്കും ഫ്രീലാന്‍സര്‍ ലൈസന്‍സിനായി അപേക്ഷ നല്‍കാം. adbc.gov.ae എന്ന വെബ്‌സൈറ്റ് വഴിയാണ് ലൈസന്‍സിന് അപേക്ഷ നല്‍കേണ്ടത്. ലൈസന്‍സ് ലഭിക്കുന്നവര്‍ക്ക് ഓഫീസില്ലാതെ തന്നെ അവരുടെ ബിസിനസുകള്‍ നടത്താം. കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാം.

അബൂദബി സാമ്പത്തിക വികസന വകുപ്പാണ് ഫ്രീലാന്‍സര്‍ ലൈസന്‍സുകള്‍ പ്രഖ്യാപിച്ചത്. നിലവില്‍ യുഎഇയിലെ സര്‍ക്കാര്‍- സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ ബിസിനസ് അതേ മേഖലയിലാണെങ്കില്‍ തൊഴിലുടമയുടെ മുന്‍കൂര്‍ അനുമതി നേടിയിരിക്കണം എന്ന നിബന്ധനയുണ്ട്. അപേക്ഷിക്കുന്ന മേഖലയിലെ മികവിന് തെളിവും ഹാജരാക്കണം.

സ്ഥാപനങ്ങള്‍ക്ക് താല്‍കാലികമായി മാത്രം ആവശ്യമുള്ള വിദഗ്ധരെ കണ്ടെത്തുന്നതിനും, വീട്ടമ്മമാര്‍, വിരമിച്ചവര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് വരുമാനം വര്‍ധിപ്പിക്കുന്നതിനും ഫ്രീലാന്‍സ് ലൈസന്‍സുകള്‍ സഹായിക്കുമെന്ന് അബൂദബി സാമ്പത്തിക വികസന വകുപ്പ് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x