ജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്താനായാണ് സുരക്ഷാ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നത്. എയിംസില്‍ എത്തുന്ന ആയിരക്കണക്കിന് രോഗികളും അവരുടെ കൂടെയുള്ളവരും ആദ്യം ഇടപെടേണ്ടിവരുന്നത് സുരക്ഷാ ജീവനക്കാരോടാണെന്നതിനാലാണ് പരിശീലനം.
ന്യൂഡല്‍ഹി: സുരക്ഷാ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാന്‍ എയിംസ് അധികൃതര്‍. ജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്താനായാണ് സുരക്ഷാ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നത്. എയിംസില്‍ എത്തുന്ന ആയിരക്കണക്കിന് രോഗികളും അവരുടെ കൂടെയുള്ളവരും ആദ്യം ഇടപെടേണ്ടിവരുന്നത് സുരക്ഷാ ജീവനക്കാരോടാണെന്നതിനാലാണ് പരിശീലനം.
പ്രത്യേക കൗണ്‍സിലിങ്ങും പരിശീലനവും നല്‍കാനാണ് നീക്കം. 1600 ഓളം സുരക്ഷാ ജീവനക്കാരുള്ള എയിംസില്‍ സുരക്ഷാ ജീവനക്കാരുടെ കായികക്ഷമതയും ഉറപ്പുവരുത്തും. എയിംസിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ എന്റെ ആശുപത്രി എന്ന പേരില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞവര്‍ഷം നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 22 ശതമാനം പേരും ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചാണ് പരാതി പറഞ്ഞത്. ഇതിനെ തുടര്‍ന്നുകൂടിയാണ് പുതിയ തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.