ഷാര്‍ജ: ഞായറാഴ്ച മുതല്‍ ഷാര്‍ജയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും 100 ശതമാനം വിദൂര പഠനം മാത്രം. ഷാര്‍ജ വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 28 വരെ ഓണ്‍ലൈന്‍ സംവിധാനം തുടരാനാണ് തീരുമാനം. കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം.
ഇ- ലേണിങ്ങിലേക്കുള്ള മാറ്റം നഴ്‌സറി സ്‌കൂളുകളിലടക്കം എമിറേറ്റിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ബാധകമാണെന്ന് ഷാര്‍ജ പ്രൈവറ്റ് എജുക്കേഷന്‍ അതോറിറ്റി അറിയിച്ചു. എല്ലാ സ്‌കൂളുകളും വെര്‍ച്വല്‍ ക്ലാസുകള്‍ക്കായി സജ്ജീകരിച്ചതിനാല്‍ 100 ശതമാനം വിദൂര പഠനത്തിലേക്കുള്ള മാറ്റം സുഗമമാകും. കഴിഞ്ഞ വര്‍ഷം മുതല്‍ ഷാര്‍ജയിലെ 90 ശതമാനം വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ പഠനത്തിലാണ്.
അധ്യാപകരും ജീവനക്കാരും സ്‌കൂളുകളില്‍ എത്തുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാനുളള അധികാരം മാനേജ്‌മെന്റുകള്‍ക്ക് കൈമാറി. എന്നാല്‍, രണ്ടാഴ്ച കൂടുമ്പോള്‍ പി.സി.ആര്‍ പരിശോധന ഉള്‍പ്പെടെ എല്ലാ മുന്‍കരുതല്‍ നടപടികളും പാലിച്ചിരിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.