ദോഹ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലേക്കുള്ള വിമാന യാത്രകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഖത്തര്‍ ആരോഗ്യമന്ത്രാലയം. ഖത്തറിലേക്കുള്ള യാത്രകള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.
യാത്രയ്ക്ക് മുമ്പുള്ള 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും യാത്രക്കാരന്‍ ഹാജരാക്കണം. അതത് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങള്‍ അംഗീകരിച്ച ലബോറട്ടറികളില്‍ നിന്നായിരിക്കണം ടെസ്റ്റ് നടത്തേണ്ടത്. ഏപ്രില്‍ 25 ഞായറാഴ്ച്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഖത്തറിലെത്തിയതിന് ശേഷമുള്ള മറ്റ് നിബന്ധനകള്‍ പതിവുപോലെ തുടരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.