വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെ നഗരത്തിലെ പാര്‍പ്പിട മേഖലകളില്‍ പ്രത്യേക സേന നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്.
വിയന്ന: ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലെ ഭീകരാക്രമണനീക്കം പൊലീസ് പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഓസ്ട്രിയന്‍ പൗരനായ 18 വയസുകാരനെ അറസ്റ്റു ചെയ്തു. വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെ നഗരത്തിലെ പാര്‍പ്പിട മേഖലകളില്‍ പ്രത്യേക സേന നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്.
ഇയാള്‍ക്ക് ഇസ്ലാമിക് ഭീകരസംഘടനകളുമായി ബന്ധമുള്ളതായാണ് സൂചനയെന്ന് ഓസ്ട്രിയന്‍ ആഭ്യന്തരമന്ത്രി വോള്‍ഫ്ഗാംഗ് സോബോട്ട്ക പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസ് നഗരത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.