കാനഡ: കാനഡയില്‍ കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. യുഎസ് വിസ നിയമങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് യുഎസ് പോളിസികളില്‍ നിരാശരായവര്‍ കാനഡയിലേയ്ക്ക് കുടിയേറുന്നതായാണ് വിവരം. 2019ലെ ആദ്യ 11 മാസങ്ങളില്‍ മാത്രം കാനഡയില്‍ പിആര്‍ (പെര്‍മനന്റ് റസിഡന്‍സ്) ലഭിച്ചവരില്‍ 105 ശതമാനം വര്‍ധനയുണ്ടായതായി വിര്‍ജീനിയ ആസ്ഥാനമായുള്ള നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി (എന്‍എഫ്എപി) റിപ്പോര്‍ട്ടില്‍ പറയുന്നു.
കാനഡയിലെ കുടിയേറ്റം, പൗരത്വം, അഭയാര്‍ഥികളുടെ ഡാറ്റ എന്നിവയുടെ അടിസ്ഥാനത്തില്‍ എന്‍എഫ്എപി നടത്തിയ വിശകലനം വ്യക്തമാക്കുന്നത് കാനഡയില്‍ സ്ഥിരമായി താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 2016ലെ 39,340 ല്‍ നിന്ന് 2019 ല്‍ 80,685 ആയി വര്‍ദ്ധിച്ചതായാണ്. 2019 ല്‍ 85,000 ല്‍ അധികം ഇന്ത്യക്കാര്‍ കാനഡയില്‍ പിആര്‍ നേടിയതായി കനേഡിയന്‍ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
വര്‍ദ്ധിച്ചുവരുന്ന പ്രവണതകള്‍ പരിശോധിച്ചാല്‍, വിദഗ്ധരായ പ്രൊഫഷണലുകളായ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവരുടെ എണ്ണത്തില്‍ ഇനിയും വര്‍ദ്ധനവുണ്ടാകുമെന്നും കാനഡയെ അവരുടെ ഭാവി ഭവനമായാണ് കാണുന്നതെന്നും ഇമിഗ്രേഷന്‍ അറ്റോര്‍ണിമാര്‍ വലയിരുത്തുന്നു.
കാനഡയിലേക്ക് ഇന്ത്യക്കാരെയോ ഉയര്‍ന്ന വിദഗ്ദ്ധരായ പ്രൊഫഷണലുകളെയോ ആകര്‍ഷിക്കുന്ന പ്രധാന കാരണം കാനഡയിലെ പ്രധാന നഗരങ്ങളില്‍ ഓഫീസുകള്‍ തുറക്കുന്നതിലൂടെ വിസ ബാക്ക്ലോഗുകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് എളുപ്പമാറ്റം സാധ്യമാകുമെന്നതാണ്. കൂടാതെ കാനഡ ലോകോത്തര വിദ്യാഭ്യാസ സമ്പ്രദായവും ഇന്ത്യക്കാരെ ആകര്‍ഷിക്കുന്ന ഘടകമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.