ദോഹ: നവീകരണ പദ്ധതികള്‍ പുരോഗമിക്കുന്ന ഡി റിങ് റോഡിലെ നുഐജ ഇന്റര്‍സെക്ഷന്‍ ഭാഗികമായി തുറന്നു. ഇതോടെ നജ്മ, അല്‍ ഹിലാല്‍, നുഐജ, ഓള്‍ഡ് എയര്‍പോര്‍ട്ട് മേഖലകളിലേക്കുള്ള ഗതാഗതം സുഗമമായി. ഡി റിങ് റോഡ് നവീകരണ പദ്ധതികള്‍ 50% പിന്നിട്ടതായും അടുത്തവര്‍ഷം ആദ്യ പാദത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്നും പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു.
ലുലു ഇന്റര്‍സെക്ഷന്‍ തുറന്ന ശേഷമുള്ള സുപ്രധാന പദ്ധതിയാണിത്. ഫെരീജ് അല്‍ അലി, നുഐജ, ലുലു ഇന്റര്‍സെക് ഷനുകളുടെ വികസനം ലക്ഷ്യമിട്ടുള്ള വന്‍ പദ്ധതിയാണ് പുരോഗമിക്കുന്നത്.
മഴവെള്ളം ഒഴുകിപ്പോകാനുള്ള ഡ്രെയ്‌നേജ് ശൃംഖലകള്‍, നടപ്പാതകള്‍, സൈക്കിള്‍ ട്രാക്കുകള്‍, പാതയോരങ്ങളിലെ ഹരിതവല്‍ക്കരണം എന്നിവയും പദ്ധതിയുടെ ഭാഗമാണ്. വിവിധ റോഡുകളിലെ തിരക്ക് കുറയ്ക്കാനും ഗതാഗതം കൂടുതല്‍ സുഗമമാക്കാനും സഹായകമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.