സിഡ്‌നി: ഓസ്‌ട്രേലിയയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ വന്‍തോതില്‍ തൊഴില്‍ ചൂഷണത്തിനും കുറഞ്ഞ വേതനത്തില്‍ ജോലിച്ചെയ്യുന്നതിനും ഇരകളാകുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയിലെ പഠനത്തിന്റെ ചെലവുകള്‍ താങ്ങാന്‍ വേണ്ടി പഠനത്തിനിടെ പാര്‍ട്ട്‌ടൈം ജോലികള്‍ക്ക് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളാണ് ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നത്. ക്ലീനിംഗ് മേഖലിയിലാണ് ഇവര്‍ കൂടുതലായും ചൂഷണം ചെയ്യപ്പെടുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷിലുള്ള പരിജ്ഞാനകുറവും രാജ്യത്തെ സിസ്റ്റത്തെക്കുറിച്ചുള്ള അറിവില്ലായ്മയുമാണ് തൊഴിലിടങ്ങളിലെ ചൂഷണത്തിന് വഴിയൊരുക്കുന്നത്. സ്റ്റുഡന്റ് വിസയില്‍ വാഗ്ദാനം ചെയ്യപ്പെട്ട 14 ദിവസത്തെ 40 മണിക്കൂര്‍ ജോലി ലഭിക്കാതിരുന്നാലും കുറഞ്ഞ വേതനം ലഭിച്ചാലും മിക്കവിദ്യാര്‍ത്ഥികളും പരാതിപ്പെടാനോ സഹായം തേടാനോ തയ്യാറാവാത്തത് പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കുന്നു.
സിഡ്‌നി യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂളിലെ സ്റ്റീഫന്‍ ക്ലിബോണ്‍ നടത്തിയ സര്‍വേയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ 60 ശതമാനത്തിനും കുറഞ്ഞ ശമ്പളമേ ലഭിക്കുന്നുള്ളുവെന്ന് കണ്ടെത്തിയിരുന്നു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന വേജ് തെഫ്റ്റിനെക്കുറിച്ചും അദേഹം സര്‍വേയിലൂടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.