Currency

ഓസ്ട്രിയയില്‍ 2017 വര്‍ഷത്തെ ശമ്പള വര്‍ധനവ് തീരുമാനമായി

സ്വന്തം ലേഖകന്‍Tuesday, December 13, 2016 3:39 pm
salary-hike

വിയന്ന: അടുത്ത വര്‍ഷത്തെ ശമ്പള വര്‍ധനവിന് തീരുമാനമായി. ഉരുക്ക് നിര്‍മ്മാണ രംഗത്തും യന്ത്ര ഉല്‍പ്പാദന രംഗത്തും തൊഴില്‍ എടുക്കുന്നവര്‍ക്ക് 1.6% ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വന്നു. ഡിസംബര്‍ ഒന്നിന് സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 1.3 ശതമാനവും ശമ്പളം വര്‍ധിപ്പിക്കാന്‍ തീരിമാനമായി. സര്‍ക്കാര്‍ പ്രതിനിധികളും യൂണിയന്‍ പ്രതിനിധികളും തമ്മില്‍ രണ്ടാഴ്ചയായി നടത്തിവന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

രാജ്യത്ത് പണപ്പെരുപ്പം 2% മായി ഉയര്‍ന്നിട്ടും ശമ്പളം 1.3% ഉയരുന്നതുകൊണ്ട് തത്വത്തില്‍ 0.7% മൂല്യക്കുറവാണ് ശമ്പളത്തിന് ഉണ്ടാകുന്നത്. തൊഴിലാളി പ്രതിനിധികളുടെ താല്‍പര്യക്കുറവാണ് ഇതിനു കാരണമായി പറയുന്നത്. സ്വതന്ത്ര ട്രേഡ് യൂണിയന്‍ ഉണര്‍ന്നു വന്നെങ്കില്‍ മാത്രമേ അധ്വാന വര്‍ഗത്തിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാനാവൂ. സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ 2017 ലെ ശമ്പള പരിഷ്‌കരണം ഇനിയും തീരുമാനമായിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

21 thoughts on “ഓസ്ട്രിയയില്‍ 2017 വര്‍ഷത്തെ ശമ്പള വര്‍ധനവ് തീരുമാനമായി”

  1. Jewell says:

    At this time it sounds like BlogEngine is
    the top blogging platform available right now. (from what I’ve read) Is that what you’re using on your blog?

Leave a Comment

Your email address will not be published. Required fields are marked *

Top
x