വിയന്ന: ഓസ്ട്രിയയില്‍ അഭയാര്‍ഥികളെ തടയാന്‍ അതിര്‍ത്തി രക്ഷാ യൂണിറ്റ് രൂപീകരിക്കുന്നു. തീവ്ര വലതുപക്ഷ സംഘടനയായ ഫ്രീഡം പാര്‍ട്ടിയുടെ പ്രതിനിധിയായി ആഭ്യന്തര മന്ത്രാലയം ഭരിക്കുന്ന ഹെര്‍ബര്‍ട്ട് കിക്കലിനാണു ഇക്കാര്യം അറിയിച്ചത്. 2015ല്‍ ഉണ്ടായതു പോലുള്ള അഭയാര്‍ഥി പ്രവാഹം ആവര്‍ത്തിക്കാതിരിക്കുക ലക്ഷ്യമിട്ടാണു ഈ നീക്കം.
അതിര്‍ത്തി കടക്കാനുള്ള പോയിന്റുകളിലെ ഐഡന്റിറ്റി പരിശോധനയായിരിക്കും ഈ യൂണിറ്റ് നിർവ്വഹിക്കുക. വെറുതേ ആളുകളെ കൈവീശി കയറ്റിവിടുന്ന സാഹചര്യം ഇനി അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരമൊരു യൂണിറ്റ് രൂപീകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഔദ്യോഗികമായി താന്‍ നല്‍കിക്കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.