വിയന്ന: ചൂയിംഗം അലക്ഷ്യമായി തുപ്പുന്നവരിൽ നിന്നും ആയിരം യൂറോ പിഴ ഈടാക്കാൻ ഓസ്ട്രിയൻ സംസ്ഥാനമായ സ്റ്റയർമാർക്കിലെ ഗ്രാസ് മുനിസിപ്പൽ കൗണ്‍സിൽ തീരുമാനിച്ചു. മാർച്ച് മുതൽ ഇതുസംബന്ധിച്ച നിയമം പ്രാബല്യത്തിൽ വരും.
പുതിയതായി പാസാക്കിയ നിയമപ്രകാരം സിഗരറ്റുകുറ്റികൾ അലക്ഷ്യമായി വലിച്ചെറിയുക, വളർത്തുനായ്ക്കളുടെ കാഷ്ഠം വഴിയിലുപേക്ഷിക്കുക, റോഡുകളിലൂടെ ഉയർന്ന ശബ്ദത്തിൽ സംഗീതം കേൾക്കുക ഇവയൊക്കെ ഉയർന്ന പിഴയൊടുക്കേണ്ട കുറ്റങ്ങളാണ്.
ഇതുവരെ 218 യൂറോയായിരുന്നു ഇത്തരം കുറ്റങ്ങൾക്കു ഏറ്റവും കൂടിയ പിഴ. എന്നാൽ ഇതു ആയിരം യൂറോയായി വർധിപ്പിക്കുന്നതിനും, പിഴയൊടുക്കാൻ വിസമ്മതിച്ചാൽ മറ്റൊരു ആയിരം യൂറോ കൂടി ഈടാക്കുവാനും കൗണ്‍സിൽ തീരുമാനിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.