വിയന്ന: മുടി മുതൽ താടി വരെ മൂടുന്നതരം വസ്ത്രങ്ങൾക്കു ഏർപ്പെടുത്തിയ നിരോധനം ഓസ്ട്രിയയിൽ പ്രാബല്യത്തിൽ വന്നു. മുസ്ലീം സ്ത്രീകൾ ഉപയോഗിക്കുന്ന ബുർഖ, നിഖാബ് എന്നിവയ്ക്കു പുറമെ മെഡിക്കൽ മാസ്കുകൾ പൊതുസ്ഥലത്തു ഉപയോഗിക്കുന്നതിനും നിരോധനം ബാധകമാണ്.
അതേസമയം ആചാരപരമായ ചില ചടങ്ങുകളിൽ ഇത്തരം വസ്ത്രമാകാമെന്നു ഇളവ് നൽകിയിട്ടുണ്ട്. വിലക്ക് കടുത്ത ഇസ്ലാം വിരോധമാണെന്നു വിമർശനമുയരുന്നുണ്ടെങ്കിലും നിരോധനം കർശനമായി പാലിക്കാൻ തന്നെയാണു സർക്കാർ തീരുമാനം.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണു നിരോധനം പ്രാബല്യത്തിൽ വന്നിരിക്കുന്നത് എന്നതിനാൽ തീവ്രവലുതുപക്ഷ പാർട്ടിയായ ഫ്രീഡം പാർട്ടിയ്ക്ക് സഹായകമാകും ഇതെന്നാണു വിലയിരുത്തപ്പെടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.