വിയന്ന: ഓസ്ട്രിയന്‍ റയില്‍വേയ്ക്ക് അത്യാധുനിക സംവിധാനങ്ങളോട് കൂടിയ 200 എഞ്ചിനുകൾ സ്വന്തമാകുന്നു. ഇതില്‍ ആദ്യത്തെ 4 എണ്ണം താമസിയാതെ ട്രാക്കിലോടിത്തുടങ്ങുമെന്നാണു റിപ്പോർട്ട്.
അത്യാധുനിക കമ്പ്യൂട്ടര്‍ സംവിധാനത്തോടു കൂടിയ സീമെന്‍സ് ലോക്കോ മോട്ടീവുകളാണ് സർവ്വീസിനായി എത്തുന്നത്. ജൂണ്‍ ആദ്യം ആദ്യത്തെ 4 എഞ്ചിനുകള്‍ ട്രാക്കില്‍ എത്തുമെന്നാണു അധികൃതർ അറിയിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള ഓരോ മാസവും 4 വീതം എഞ്ചിനുകള്‍ ഓടിക്കുകയാണു ലക്ഷ്യമിടുന്നത്.
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയെന്നത് പിന്നീട് മണിക്കൂറില്‍ 230 കിലോമീറ്ററായി ഉയർത്തും. ഹൈടെക് ക്യാബിന്‍റെ വീഡിയോയും ഓസ്ട്രിയന്‍ റയില്‍വേ പുറത്തിറക്കി
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.