Currency

സർക്കാർ രൂപീകരണത്തിനായി ഫ്രീഡം പാർട്ടിയ്ക്ക് കുർസിന്റെ ക്ഷണം

സ്വന്തം ലേഖകൻWednesday, October 25, 2017 8:40 pm

ഓസ്ട്രിയയിൽ സഖ്യ സർക്കാർ രൂപീകരിക്കാൻ ഫ്രീഡം പാർട്ടിയെ പീപ്പിൾസ് പാർട്ടി നേതാവും നിയുക്ത ചാൻസലറുമായ സെബാസ്റ്റ്യൻ കുർസ് ക്ഷണിച്ചു

വിയന്ന: ഓസ്ട്രിയയിൽ സഖ്യ സർക്കാർ രൂപീകരിക്കാൻ ഫ്രീഡം പാർട്ടിയെ പീപ്പിൾസ് പാർട്ടി നേതാവ് സെബാസ്റ്റ്യൻ കുർസ് ക്ഷണിച്ചു. 31.5 ശതമാനം വോട്ട് മാത്രമാണ് പീപ്പിൾസ് പാർട്ടിക്കു ലഭിച്ചിട്ടുള്ളതെങ്കിലും പാർലമെന്‍റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ സെബാസ്റ്റ്യൻ കുർസിനെ പ്രസിഡന്‍റ് അലക്സാൻഡർ വാൻ ഡെർ ബെല്ലെൻ ക്ഷണിച്ചിരുന്നു.

ഭരണത്തിലിരുന്ന സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി 26.9 ശതമാനം വോട്ടുമായി തെരഞ്ഞെടുപ്പിൽ രണ്ടാമതായപ്പോൾ ഫ്രീഡം പാർട്ടി 26 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്താണ്. കുർസ് നേതൃത്വം നൽകുന്ന സർക്കാരിൽ പങ്കാളികളാകില്ലെന്ന് സോഷ്യൽ ഡെമോക്രാറ്റുകൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണു ഫ്രീഡം പാർട്ടിയെ കുർസ് സഖ്യചർച്ചയ്ക്കായി ക്ഷണിച്ചിരിക്കുന്നത്.

ആഭ്യന്തരം അടക്കം സുപ്രധാന വകുപ്പുകൾ ലഭിക്കാതെ മന്ത്രിസഭയിലേക്കില്ലെന്നാണു ഫ്രീഡം പാർട്ടിയുടെ നിലപാടെന്നും ഓസ്ട്രേേലിയയിലെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം നിയുക്ത ചാൻസലർ സെബാസ്റ്റ്യൻ കുർസ് തീവ്ര വലതുപക്ഷക്കാരായ ഫ്രീഡം പാർട്ടിയുമായി സഖ്യം രൂപീകരിച്ച് ഭരണത്തിലേറുന്നത് യൂറോപ്യൻ യൂണിയനു പൊതുവിൽ തലവേദന സൃഷ്ടിക്കുമെന്നാണു വിലയിരുത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x