മനാമ: കാറിലിരുന്ന് മാലിന്യം വലിച്ചെറിഞ്ഞാല്‍ 300 ദിനാര്‍ പിഴ ഈടാക്കുമെന്ന് നോര്‍തേണ്‍ മുനിസിപ്പാലിറ്റി. ശുചിത്വ നിയമം അനുസരിച്ച് നിലവിലുള്ള വ്യവസ്ഥ പ്രകാരമാണ് നടപടിയെന്ന് മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു.
പിഴ ഈടാക്കുന്നതിലൂടെ ധനസമാഹരണം അല്ല ലക്ഷ്യം. പരിസ്ഥിതി ശുചിത്വത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തലും ബഹ്റൈന്റെ മനോഹാരിത നിലനിര്‍ത്തുന്നതിന് പ്രേരിപ്പിക്കലുമാണ് ഉദ്ദേശ്യമെന്നുമാണ് മുനിസിപ്പാലിറ്റിയുടെ വിശദീകരണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.