Currency

ബാങ്ക് ലയനം: ചെക്ക്ബുക്ക്, പാസ്ബുക്ക് എന്നിവ അസാധുവാകും

സ്വന്തം ലേഖകന്‍Thursday, April 1, 2021 5:49 pm

ന്യൂഡല്‍ഹി: ദേനാ ബാങ്ക്, വിജയ ബാങ്ക്, കോപറേഷന്‍ ബാങ്ക്, ആന്ധ്രാ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്, അലഹാബാദ് ബാങ്ക് എന്നീ ബാങ്ക് ചെക്ക്ബുക്ക്, പാസ്ബുക്കുകള്‍ ഇന്ന് മുതല്‍ അസാധുവാകും.

ദേനാ ബാങ്ക്, വിജയ ബാങ്ക്, കോപറേഷന്‍ ബാങ്ക്, ആന്ധ്രാ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്, അലഹാബാദ് ബാങ്ക് എന്നിവയുടെ ലയനം 2019, 2020 ഏപ്രില്‍ മാസത്തില്‍ നടന്നിരുന്നു. ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായാണ് ലയിച്ചത്. ഓറിയന്റല്‍ ബാങ്കും, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും, പഞ്ചാബ് ലാഷണല്‍ ബാങ്കുമായും; സിന്‍ഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കുമായും; ആന്ധ്രാ ബാങ്കും കോര്‍പറേഷന്‍ ബാങ്കും യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുമായും; അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കുമായാണ് ലയിച്ചത്. അതുകൊണ്ട് തന്നെ ഈ ബാങ്കുകളുടെ ചെക്ക്ബുക്ക്, പാസ്ബുക്കുകള്‍ അസാധുവാകുമെന്ന് പാരന്റ് ബാങ്കുകള്‍ അറിയിച്ചു.

എന്നാല്‍ സിന്‍ഡിക്കേറ്റ് ബാങ്ക്, കാനറാ ബാങ്ക് എന്നിവയുടെ ചെക്ക് ബുക്കിനും പാസ് ബുക്കിനും ജൂണ്‍ 30 വരെ വാലിഡിറ്റിയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x