Currency

The Book of Desert Stars ഏപ്രിലിൽ പുറത്തിറങ്ങും; പ്രകാശനം ദുബായിയിൽ

സ്വന്തം ലേഖകൻSunday, December 15, 2019 4:21 pm

ബാംഗ്ലൂർ: മലയാളികളുടെ പ്രവാസ ജീവിത ചരിത്രത്തിന്റെ ഭാഗമാകുന്ന റെഫെറൻസ് ബുക്ക് – The Book of Desert Stars പുറത്തിറങ്ങുന്നു. ജയ്‌ഹിന്ദ്‌ ടി വിയാണ് പ്രസാധകർ. ബാംഗ്ലൂർ ആസ്ഥാനമായ മീഡിയ / ഇവെന്റ്സ് കമ്പനി ഗർഷോമാണ് The Book of Desert Stars ന്റെ ഉള്ളടക്കവും രചനകളും തയ്യാറാക്കുന്നത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ വിവിധ ഗൾഫ് രാജ്യങ്ങളിൽ നടന്നുവരുന്നു.

2020 ഏപ്രിലിൽ ദുബായിയിൽ നടക്കുന്ന മെഗാ ഇവന്റിൽ The Book of Desert Stars പ്രകാശനം ചെയ്യും. സാമൂഹ്യ-സാംസ്‌കാരിക-ബിസിനസ് രംഗങ്ങളിലെ പ്രതിഭകൾ ചടങ്ങിൽ പങ്കെടുക്കും.

ഗൃഹാതുരതവുമായി കേരളം വിട്ടു ഗൾഫ്‌നാടുകളിലേക്കു ജോലിതേടിപ്പോവുകയും പിന്നീട് ജീവിത വിജയം നേടി, വരുംതലമുറകൾക്കു പ്രചോദനവും മാതൃകകളുമായിത്തീർന്ന മലയാളികളെയാണ് The Book of Desert Stars പരിചയപ്പെടുത്തുന്നത്. ബിസിനസ്, പ്രൊഫഷണൽ, സാമൂഹ്യസേവനം എന്നീ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നവരെ റെഫെറൻസ് ബുക്കിൽ ഉൾപ്പെടുത്തും.

വിദഗ്ദ്ധ സമിതിയുടെ മേൽനോട്ടത്തിലാണ് The Book of Desert Stars ൽ ഉൾപ്പെടുത്തുന്ന വ്യക്തികളെ തിരഞ്ഞെടുക്കുന്നത്.  കൂടുതൽ വിവരങ്ങൾക്ക് desertstars@garshom.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x