ഇടുക്കിയില്‍ നിന്ന് വയനാട്ടിലേക്ക് വിവാഹത്തിനായി സിനിമാ സ്‌റ്റൈലില്‍ പറന്നെത്തി നവവധു. വണ്ടന്‍മേട് ചേറ്റുക്കുഴി ബേബിയുടെ മകള്‍ മരിയയാണ് വിവാഹത്തിനായി ഹെലികോപ്റ്റര്‍ ബുക്ക് ചെയ്ത് വയനാട്ടിലെത്തിയത്.
കൊവിഡ് കാലത്ത് വിവാഹത്തിനായി 14 മണിക്കൂറോളം വരുന്നയാത്ര. ഇതൊഴിവാക്കാനാണ് മരിയയും ആടിക്കൊല്ലി സ്വദേശി വൈശാഖും തമ്മിലുളള വിവാഹത്തിന് വയനാട്ടിലെത്താന്‍ നാലരലക്ഷം രൂപയോളം ചിലവഴിച്ച് ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്തത്. രാവിലെ 9 മണിയോടെ ഇടുക്കില്‍ നിന്ന് പുറപ്പെട്ട് 10.20 ആകുമ്പോഴേക്കും വധു വയനാട്ടിലെത്തി.
മേയ് മാസത്തില്‍ നിശ്ചയിച്ചിരുന്ന ഇവരുടെ വിവാഹം കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് നീണ്ടത്. വിവാഹശേഷം ഹെലികോപ്ടറില്‍ തന്നെ കുടുംബം ഇടുക്കിയിലേക്ക് മടങ്ങി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.