ദുബായ്: ലോകം പുതുവത്സരാഘോഷങ്ങള്‍ക്കായി ഒരുക്കങ്ങള്‍ തുടങ്ങുമ്പോള്‍ പ്രിയപ്പെട്ടവര്‍ക്കായുള്ള സന്ദേശങ്ങള്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കാന്‍ നിങ്ങള്‍ക്കും അവസരം. ജനങ്ങള്‍ക്ക് ഇത്തവണയും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി പുതുവത്സര സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കുമെന്ന് ചൊവ്വാഴ്ചയാണ് അധികൃതര്‍ അറിയിച്ചത്. 35 അക്ഷരങ്ങള്‍ വരെ മാത്രമേ ഉള്‍ക്കൊള്ളിക്കാനാവൂ. #BurjWishes2021 #EMAARNYE2021 എന്നീ ഹാഷ് ടാഗുകളോടെ സന്ദേശങ്ങള്‍ കമന്റ് ചെയ്യുക മാത്രമാണ് ഇതിനായി വേണ്ടത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പുതുവര്‍ഷത്തലേന്നായിരിക്കും തെരഞ്ഞെടുക്കപ്പെടുന്ന സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുക.
https://twitter.com/BurjKhalifa/status/1336262318024482823
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.