Currency

കനേഡിയന്‍ സ്റ്റുഡന്റ് വിസ; ഈ വര്‍ഷമാദ്യം നിരസിക്കപ്പെട്ടത് 36 ശതമാനം ഇന്ത്യന്‍ അപേക്ഷകള്‍

സ്വന്തം ലേഖകന്‍Wednesday, November 13, 2019 1:04 pm
student-visa

ടൊറന്റോ: പഠനത്തിനും പിന്നീട് ജോലിയ്ക്കുമായി കാനഡയിലേയ്ക്ക് കുടിയേറുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെങ്കിലും അപേക്ഷകള്‍ നിരസിക്കപ്പെടുന്നതില്‍ വര്‍ധനവ്. ഈ വര്‍ഷത്തെ ആദ്യ അഞ്ചുമാസത്തില്‍ തന്നെ സ്റ്റുഡന്റ് വിസയ്ക്കുള്ള 36 ശതമാനം ഇന്ത്യന്‍ അപേക്ഷകളും കാനഡ തള്ളി. കഴിഞ്ഞവര്‍ഷം ഇത്തരത്തിലുള്ള 29 ശതമാനം ഇന്ത്യന്‍ അപേക്ഷകളാണ് കുടിയേറ്റവകുപ്പ് തള്ളികളഞ്ഞത്. അതേസമയം റെഫ്യൂജീസ് ആന്റ് ഇമിഗ്രേഷന്‍ കാനഡ പുറത്തുവിട്ട കണക്കുപ്രകാരം മൊത്തം അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ അപേക്ഷകളില്‍ 39 ശതമാനം കുടിയേറ്റ വകുപ്പ് തള്ളികളഞ്ഞിട്ടുണ്ട്.

ആദ്യമായി വിദേശത്ത് പഠിക്കാനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്വീകരിച്ച കാര്യത്തില്‍, 2018-19 കാലഘട്ടത്തില്‍ കാനഡ യു.എസിനെ മറികടന്നിട്ടുണ്ട്. ജൂലൈ 2019 വരെ 50,060 സ്റ്റഡി പെര്‍മിറ്റുകളാണ് കാനഡ നല്‍കിയത്. കഴിഞ്ഞവര്‍ഷം ഇത് 44,000 ആയിരുന്നു. അതേസമയം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതലുള്ളത് ഇപ്പോഴും യു.എസില്‍ തന്നെയാണ്.

വിസ അനുവദിക്കുന്ന കാര്യത്തില്‍ കനേഡിയന്‍ ഇമിഗ്രേഷന്‍ വകുപ്പ് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ഇരുപതിന്റെ മധ്യത്തില്‍ നില്‍ക്കുന്നവരുടെ ബിരുദത്തിനുള്ള അപേക്ഷയും മുപ്പതുകഴിഞ്ഞവരുടെ ഡിപ്ലോമയ്ക്കുള്ള അപേക്ഷയും തള്ളപ്പെടും. പഠനത്തിനാവശ്യമായ സാമ്പത്തികമാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്ന രേഖകളുടെ അഭാവം, വ്യാജ രേഖ, ക്രിമിനല്‍ സിവില്‍ കേസുകളില്ലെന്ന സാക്ഷ്യപത്രത്തിന്റെ കുറവ്, അനാരോഗ്യം, സുരക്ഷാ പ്രശ്നങ്ങള്‍ എന്നിവയും കനേഡിയന്‍ വിസ നിഷേധിക്കപ്പെടുന്നതിന് കാരണമാകാം.

കോഴ്സിന്റെ കാലാവധി കഴിയുന്ന വിദ്യാര്‍ത്ഥികളെ രാജ്യത്ത് തങ്ങാന്‍ കനേഡിയന്‍ സ്റ്റഡി വിസ അനുവദിക്കുന്നുണ്ട്. അതേസമയം ആറുമാസത്തില്‍ താഴെ ദൈര്‍ഘ്യമുള്ള കോഴ്സുകള്‍ക്ക് അനുമതി ആവശ്യമില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x